ഖത്തർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന ഓൺലൈൻ കൺവെൻഷൻ ഇന്നു മുതൽ ആരംഭിക്കുന്നു.

ഖത്തർ: ദൈവഹിതമായാൽ ഖത്തർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ (17-08-2020 മുതൽ 19-08-2020) വരെയുള്ള മൂന്ന് ദിനങ്ങളിലായി ഖത്തർ സമയം വൈകീട്ട് 7 ന് തിരുവചന പ്രഘോഷണവും സംഗീത ശുശ്രൂഷയും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ മൂന്നു ദിനങ്ങളിലായി അനുഗ്രഹീത വചനപ്രഭാഷകരായ പാസ്റ്റർ ബി മോനച്ചൻ, കായംകുളം; പാസ്റ്റർ കെ ജെ തോമസ്, കുമളി; പാസ്റ്റർ ഫിന്നി ജേക്കബ്, മാവേലിക്കര എന്നിവർ വചനം പ്രസംഗിക്കുന്നതായിരിക്കും. സംഗീത ശുശ്രൂഷയ്ക്കു സയോൺ സിംഗേഴ്സ്, വെണ്ണിക്കുളം; ഖത്തർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ക്വയർ നേതൃത്വം നൽകും. ഈ ദിനങ്ങളിൽ നടക്കുന്ന മീറ്റിംഗിലേക്കു സഭാഭേദ വ്യത്യാസമെന്ന്യേ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

post watermark60x60

ജോയിൻ ചെയ്യുവാൻ ZOOM ID: 790 5355 386 /  https://us02web.zoom.us/j/7905355386

-ADVERTISEMENT-

You might also like