ഇന്നത്തെ ചിന്ത : ക്രിസ്തു ശ്രേഷ്ഠനും വലിയവനുമാണ് |ജെ.പി വെണ്ണിക്കുളം
എബ്രായ ലേഖനത്തിലെ പ്രധാന പ്രതിപാദ്യ വിഷയം ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠതയാണ്. അതിൽ ക്രിസ്തു ആരെക്കാളൊക്കെ ശ്രേഷ്ഠനാണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്.
1. ദൈവദൂതന്മാരെക്കാൾ ശ്രേഷ്ഠൻ (അധ്യായം 1).
2. മോശെയെക്കാൾ ശ്രേഷ്ഠൻ (അധ്യായം 3).
3. യോശുവയെക്കാൾ ശ്രേഷ്ഠൻ (അധ്യായം 4).
4. അഹരോനെക്കാൾ ശ്രേഷ്ഠൻ (അധ്യായം 5).
5. അബ്രഹാമിനെക്കാൾ ശ്രേഷ്ഠൻ (അധ്യായം 6).
6. പഴയനിയമത്തെക്കാൾ ശ്രേഷ്ഠൻ (അധ്യായം 8 മുതൽ).
അതെ, ക്രിസ്തു സകലരെക്കാളും ശ്രേഷ്ഠനാണ്. അവിടുത്തെ സമ്പൂർണതയും ശ്രേഷ്ഠതയും ഗ്രഹിക്കുവാൻ നമുക്ക് കഴിയുമെങ്കിൽ അതു എത്രയോ ശ്രേഷ്ഠമായ കാര്യമാണ്.
ധ്യാനം: എബ്രായർ1-6
ജെ.പി വെണ്ണിക്കുളം