ഇന്നത്തെ ചിന്ത : ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്നവർ |ജെ.പി വെണ്ണിക്കുളം
യഹൂദന്മാരുമായുള്ള യേശുവിന്റെ സംവാദം യോഹന്നാൻ എട്ടാം അധ്യായത്തിൽ കാണാം.
യഹൂദന്മാർ സത്യം അറിയണമെന്ന ആഗ്രഹത്തോടെ യേശു പല കാര്യങ്ങളും സംസാരിച്ചു. വ്യക്തി ജീവിതത്തിൽ ദൈവത്തിനും വചനത്തിനും ഇടം നൽകാത്തവരെ യേശു ശാസിക്കുന്നതായും കാണാം. താൻ സത്യം പറഞ്ഞിട്ടും വിശ്വസിക്കാത്തതെന്തു എന്നു യേശു ചോദിക്കുമ്പോൾ ‘നീ ഒരു ശമര്യൻ; നിനക്കു ഭൂതമുണ്ട്’ എന്നാണ് അവർ മറുപടി പറഞ്ഞത്. യേശു എന്തെല്ലാം അവരെ മനസിലാക്കാൻ ശ്രമിച്ചുവോ അപ്പോഴെല്ലാം അവർ അങ്ങനെ തന്നെയാണ് മറുപടി പറഞ്ഞത്. നിത്യജീവനെക്കുറിച്ചു യേശു പറഞ്ഞപ്പോൾ അവനിൽ ഭൂതമുണ്ടെന്നു അവർ പറഞ്ഞെങ്കിൽ ശരിക്കും ആരാണ് പരിഹാസികൾ എന്നു ചിന്തിക്കാവുന്നതെയുള്ളൂ.പരിഹാസവും ആക്ഷേപവും യേശു വളരെ കേട്ടതാണ് പക്ഷെ, ഒരിക്കലും താൻ ദൗത്യത്തിൽ നിന്നും പിന്മാറിയില്ല. ഇന്നും ഉത്തരം മുട്ടുമ്പോൾ അസ്വസ്ഥരാകുന്നവരെ നമുക്ക് കാണാൻ സാധിക്കും. ഒന്നും പറയാനില്ല എന്നു മനസിൽ നന്നായി ബോധ്യമുണ്ട് പക്ഷെ അപമാനിച്ചു വിരട്ടി ഓടിക്കുക എന്നത് പിശാചിന്റെ തന്ത്രമാണ്. പലരും ഈ തന്ത്രത്തിൽ വീണുപോകുന്നു. ഒന്നോർക്കുക, എവിടെയും സത്യം മാത്രമേ ജയിക്കൂ. അല്ലാത്ത ആലോചനകളൊക്കെ അസാധുവാകും എന്നു മറക്കേണ്ട.
വേദഭാഗം: യോഹന്നാൻ 8
ജെ.പി വെണ്ണിക്കുളം