കവിത: കൊറോണ | ബിബി സജി, ബഹ്‌റൈൻ
ഞാൻ…..
രക്തപുഷ്പങ്ങൾക്കിടയിൽ
ഒരു വർണ പുഷ്പം..
ഒരായിരം ഇന്ക്വിലാബുകൾക്കിടയിലെ
നിശബ്ദ പോരാളി…
ആയിരം സമരങ്ങൾ കണ്ട തെരുവീഥിയിൽ
വെറുത നടന്നു ഞാൻ..
പിന്നിട്ട വഴികൾ നിശബ്ദമായി…
ഒരുതുള്ളി രക്തം ചിന്താതെ
സമരo ജയിച്ചു ഞാൻ..
ഒന്നു മുരിയാടാതെ ഇവിടം
നിശ്ചലമാക്കി…
ശകടമുരുളുന്ന വഴികളിലെ
ആരവം നിലച്ചു….
നിങ്ങളുടെ ബന്ധങ്ങളിലെ വിടവ് ഞാനടച്ചു..
രാപകലുകളുടെ വേഗം കുറച്ചു…
പിന്നെ ബാല്യത്തിലേക്ക്
തിരികെ വിളിച്ചു…
നിങ്ങൾ മണ്ണിന്റെ
നനവും ചൂരുമറിഞ്ഞു…
ഈ ഭൂമി വീണ്ടും
ശ്വസിക്കട്ടെ ശാന്തമായി.
നിങ്ങൾ താണ്ഡവമാടിയ
വീഥികളിൽ…
മഞ്ഞിന്റെ മൂടുപടം വീഴട്ടെ…
കിളികൾ ഇനിയും പാടട്ടെ..
ഈപുല്നാമ്പുകളിൽ
പുതിയ പ്രഭാതം വിടരട്ടെ…
ഓർമയുടെ ഏടുകളിൽ ഞാനും മറയും
കൊറോണ
ഞാൻ ഒരു വർണ പുഷ്പം…
ബിബി സജി, ബഹ്‌റൈൻ




- Advertisement -