കവിത: ബലവത്താകുമോ നിൻ കൈകൾ | ഓമന സജി
നൈമിഷികമീജീവിതം തുടങ്ങി യൊരു ദിനം
അന്നു കുറിച്ചീശനെൻ അന്ത്യവും
തുടക്കവുമൊടുക്കവും അതിനിട-യിലൊരല്പ ദൂരം
2. കഴിച്ചു തിരിച്ചറിവില്ലാത്ത നാളുകൾ
നിനച്ചതൊക്കെ നേടിപ്പിടിവാശിയാൽ
കർമ്മത്തിൻ ശിക്ഷയേറ്റുവാങ്ങി കയ്യുടൻ
കൂട്ടിവെച്ചില്ലതീശനെൻ നിത്യ ശിക്ഷയ്ക്കായ്
3. പിന്നെയറിഞ്ഞു നന്മതിന്മകൾ
അന്നും ചെയ്തുകൂട്ടി തിന്മകൾ
കാലത്തിൻ പൊടിയാൽ ലോകം
മറച്ചേലും
താതൻ കുറിച്ചതെൻ നിത്യ
ശിക്ഷയ്കായ്
4. ജീവചക്രം ഒാടിയകലുന്നു
തുടക്കത്തിൽ നിന്നേറെ
അകലെയായ്
കുമിഞ്ഞു കൂടി പാപത്തിൻ
കൂമ്പാരം
ശാന്തിയിൻ നൂൽകമ്പിയുമറ്റു
പോയ്
5. ഒരുനാൾ അറിഞ്ഞു ഞാനെൻ
അസ്വസ്ഥമാം ചിത്തത്തിനൊരാശ്വാ
സമേകാൻ ഒരുവനുണ്ടത്രേ
അതെൻ സൃഷ്ടികർത്തനാം
ഈശനും
6. ഏറ്റവനെ എന്നുള്ളത്തിൻ
നാഥനായ്
പാപശാപത്തിൽ നിന്നു മുക്തി
നേടി
പിന്നിട്ടപ്പൊഴേക്കെൻ ജീവയാത്ര
യിൻ പടികളേറെ
ഇനി ശേഷിപ്പതല്പ ദൂരം മാത്രം.
7. ദുർഘടമാം പാതകൾ
താണ്ടിയെത്തി
അനർഘനിൻ താപവും ഏറ്റു
നീങ്ങി
അർദ്ധത്തിലെത്തിയൊരെൻ പഥം
അനർഘമായൊഴുകിയെൻ അന്ത്യത്തിലേക്ക്
8. ഒരു നിദ്രയിൽ ഈശനെന്നരികി-
ലെത്തി
ഉന്നയിച്ചൊരു ചോദ്യമിവ്വിധം
നിനക്കു ഞാൻ തന്ന നാളുകൾ
ഒരുക്കിയോ നൽവഴി നിൻ
ശിഷ്ടങ്ങൾക്കായ്
9. ആയിരങ്ങൾ പതിതരായ്
മേവുന്നിഹേ
നിരാലംബരും നിരാശ്രയരുമതി-
ലേറെ
എന്തൊരുക്കി നീയവർക്കായീ
മണ്ണിൽ
ആശ്രയമായോനെ കാട്ടിക്കൊടു
ത്തുവോ ?
10. മൊഴിമുട്ടി ഞാൻ വിറച്ചു നിന്നു
പ്രതിഫലം വിഭജിക്കും
നാളാസന്നമായ്
ബലവത്താകുമോ എൻ
കൈകളന്ന്
ലഭ്യമാം നാളുകൾ വ്യർഥമായോ
11. ഉറക്കുണർന്നു ഞാൻ തേങ്ങി
കരഞ്ഞു
കണ്ടില്ലെന്നു നടിച്ചിതയ്യോ
വിഴുപ്പുകളേറുമെൻ സോദര മാർഗ്ഗം
തുറക്ക തന്നക്ഷിയീ സത്യമാർഗ്ഗ-
ത്തിനായ്
12. ഒരു മാത്ര ഞാൻ കണ്ടവർ മുഖം
ന്യായവിധിനാളിൽ നിൽക്കു
ന്നൊരു കൂട്ടം
ദയനീയമായ് ചോദിച്ചാ സോദര
വൃന്ദം
ഒരു വാക്കു നീ ചൊല്ലാഞ്ഞതെന്തീ
നാളിനായ്
13. ശാന്തിയേറും നാൾകളെന്നാ-
കിലും
സ്വർഗ്ഗ വാസവും ദു:ഖമാമോ
താഴേ പിളർപ്പിൽ നന്നുയരുമെൻ
സോദരർ നിലവിളിയെൻ കാതിൽ
മുഴങ്ങവേ
14. ഉണർന്നു നീതി ബോധമെന്നിൽ
ഉറച്ചു ഞാനെൻ ശിഷ്ട നാൾകൾ
നിരാശയിൻ ഗർത്തത്തിലാഴു
വോർക്കു
ഒരു കൈപ്പിടിയായ് മേവിടുവാൻ
15. പോയ നാളുകൾ ഒാർത്തു
ഞരങ്ങാതെ
ശിഷ്ടനാളുകൾ നിലവിളിക്കാന-
ർപ്പിക്കുന്നു
നശിക്കും മാളോരെ സൃഷ്ടി-
കർത്തൻ മുന്നിൽ
നിർമ്മലരായ് ഒരുക്കി നിർത്തീടാൻ
ഓമന സജി




- Advertisement -