കവിത: യാത്രക്കായ് | ഷീല തോമസ്

സീയോൻ സഞ്ചാരീ നിന്റെ
യാത്രയതിൽ
സർവായുധവർഗം നീ
ധരിച്ചോ
വിശ്വാസ വീരന്മാർക്കായ്
ഒരുക്കിയതാം
സർവായുധങ്ങൾ കൂടെ
കരുതീടുക

അരമുറുക്കേണം നീ
സത്യത്താലേ
മാറത്തണിഞ്ഞീടേണം
നീതികവചം
ശാന്തസുവിശേഷത്തിൻ
ഒരുക്കമത്രേ
നിനക്കണിയേണ്ടുന്ന പാദ
രക്ഷകൾ

ദുഷ്ടതീയമ്പുകൾ കെടു
ത്തീടുവാൻ
വിശ്വാസമാം പരിച വാങ്ങി
ധരിക്ക
ശിരസ്സതിൽ ചൂടേണം
നാഥൻ നൽകിയ
രക്ഷയുടെ കവചം
ധൈര്യമായി

വചനം നീ ആവോളം
കോരിക്കുടിക്ക
വചനമാം വാളെടുത്തു
പോരാടുവാൻ
വചനത്തിൻ ദിവ്യശക്തി
തിരിച്ചറിവാൻ
വചനമാം ദൈവത്തെ
രുചിച്ചറിവാൻ

ഷീല തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.