ഇന്നത്തെ ചിന്ത : ഹൃദയത്തെ അറിയുന്ന ദൈവം | ജെ.പി വെണ്ണിക്കുളം
മനുഷ്യന്റെ ഹൃദയത്തിലുള്ളത് എന്തെന്ന് നന്നായി അറിയുന്നവനാണ് ദൈവം (സങ്കീ. 139:2,3; എബ്രായർ 4:13). ഹൃദയ നിരൂപണങ്ങളെ ദൂരത്തു നിന്നു അറിയുന്ന ദൈവത്തിനു മുന്നിൽ മനുഷ്യന് ഒന്നും മറച്ചു വയ്ക്കാൻ സാധ്യമല്ല. ചിലപ്പോൾ ചിലതൊക്കെ ചില സമയത്തേക്ക് മനുഷ്യന് മുന്നിൽ മറച്ചു വയ്ക്കാം പക്ഷെ ദൈവത്തിനു സകലതും കാണാം. ഓരോരുത്തരുടെയും ഹൃദയത്തെ ശോധന ചെയ്യുന്ന ദൈവം അവന്റെ വിചാരങ്ങളും നിരൂപണങ്ങളും ശ്രദ്ധിക്കുന്നുണ്ട്. ഹൃദയത്തിൽ ചിന്തിച്ചു പാപം ചെയ്യാൻ സാധ്യതയുള്ളത് കൊണ്ടു അതിൽ നിന്നും ഒഴിഞ്ഞിരിക്കേണം. അല്ലാഞ്ഞാൽ അതു നന്നല്ല.
വേദ ഭാഗം: ആവർത്തനം 8
ജെ.പി വെണ്ണിക്കുളം




- Advertisement -