ലോക്ക് ഡൗണിലും കൺവൻഷൻ നടത്തി ഐ.പി.സി ഇവാഞ്ചലിസം ബോർഡ് ചരിത്രം കുറിച്ചു

കുമ്പനാട്: കുടുംബത്തിലെ കൺവൻഷൻ എന്ന പേരിൽ
ഐ.പി.സി ഇവാഞ്ചലിസം ബോർഡ് ഈ ലോക്ക് ഡൗൺ കാലത്ത് മെയ് 4 ന് രാത്രി 7 മുതൽ 9 വരെ നടത്തപ്പെടുന്ന ഓൺലൈൻ കൺവൻഷന് ഇന്നലെ തുടക്കമായി. എല്ലാക്കാലത്തും സുവിശേഷം അറിയിക്കുക എന്നത് ക്രൈസ്തവ ദ്വൈത്യം ആയതിനാൽ.
സൂം ആപ്പിലൂടെ ഗവർൺമെന്റിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുവിശേഷ മഹായോഗം സംഘടിപ്പിച്ചത്.

ഐ.പിസി ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സിനോജ് ജോർജ്ജിന്റെ ഹോസ്റ്റിങ്ങിൽ ഐപിസി കേരളാസ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി.എബ്രഹാമിന്റെ അദ്ധക്ഷതയിൽ ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോൺ ഉത്ഘാടനം ചെയ്തു.

മലയാളി പെന്തെക്കോസ്ത് കൺവൻഷനിൽ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട കുടുംബത്തിലെ കൺവൻഷനിൽ സുപ്രസിദ്ധ കൺവൻഷൻ പ്രസംഗികൻ പാസ്റ്റർ ബി.മോനച്ചൻ കായംകുളം ദൈവവചനം ശുശ്രൂഷിച്ചു. അനുഗ്രഹീത ഗായകൻ ഡോ. ബ്ലസൻ മേമന സംഗീതശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു.

സൂം ആപ്ലിക്കേഷന് പാസ്റ്റർ ലിനു കെ. ഡാനിയേലും ഡെനീഷ് സെബാസ്റ്റീൻ (ദുബയ്) എന്നിവർ നേതൃത്വം വഹിച്ചു. തൽസമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുര, ന്യൂമാ ഹെർമന്യൂട്ടിക്ക്സ് തുടങ്ങിയ മാധ്യമങ്ങളിൽ ഉണ്ടായിരുന്നു. ആയിരക്കണക്കിന് പ്രേക്ഷകർ തൽസമയം വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മീറ്റിങ്ങിൽ പങ്കെടുത്തു.

ഇവാഞ്ചലിസം ബോർഡ് ഭാരവാഹികളായ പാസ്റ്റർ.സാബു ആര്യപ്പള്ളിൽ (വൈസ് ചെയർമാൻ), എൽ.കെ റോയി (സെക്രട്ടറി), ഗ്ലാഡ്സൻ ജേക്കബ് (ട്രഷറാർ), പാസ്റ്റർ. സുരേഷ് മാത്യു (ജോയിന്റ്സെക്രട്ടറി), സുധി ഏബ്രഹാം (ജനറൽ കോഡിനേറ്റർ) സുവി. രതീഷ് ഏലപ്പാറ (കോഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading