ഓൺലൈൻ വി.ബി.എസ് നാളെ തുടങ്ങുന്നു

പത്തനംതിട്ട: ഈ ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ വി.ബി.എസ്സു മായി തോന്നിയാമല എ.ജി സഭയും സഭാംഗങ്ങളും. മുൻവർഷങ്ങളിൽ നടന്നു വന്നിരുന്ന വി.ബി.എസ് ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കാതെ വന്നപ്പോഴാണ് ഓൺലൈൻ വി.ബി.എസ് എന്ന ആശയത്തിലേക്ക് എത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി 2020 ഏപ്രിൽ 28 മുതൽ മേയ് 02 വരെ നടത്തപ്പെടുന്ന ഇൗ വി.ബി.എസ്സിൽ ഇപ്പൊൾ തന്നെ ലോകമെമ്പാടും നിന്നും ഒരുപാട് കുഞ്ഞുങ്ങൾ അംഗങ്ങൾ ആയി കഴിഞ്ഞു. പാട്ടുകൾ, കഥകൾ, ആക്ഷൻ സോങ്ങുകൾ, ക്രാഫ്റ്റ് വർക്സ്, ആവേശകരമായ ടാസ്‌കുകൾ, സമ്മാനങ്ങൾ തുടങ്ങി മികച്ച നിലയിൽ തന്നെ നടത്തുവാൻ ആണ് താൽപ്പര്യപ്പെടുന്നത് എന്ന് വി.ബി.എസ് സംഘാടകർ അറിയിച്ചു.

ഓൺലൈൻ വി.ബി.എസ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു:
https://chat.whatsapp.com/DRl2BRuUDqlCNrbv07Uyvw

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.