കവിത: കൊവി​ഡ് – 19 | കെ. എം. എബ്രഹാം

1. കോവിഡു പത്തൊൻപ
തെത്തീ
സർവ്വ ലോകത്തെയും
പൂട്ടിക്കെട്ടീ.
മാനവരെല്ലാം അക
ത്തു
സ്വന്ത വീട്ടിൽ തടവ —
റയ്ക്കുള്ളിൽ.
2. ആർക്കും പരിഭവ —
മില്ലാ
മറിച്ചുണ്ടെങ്കിലും ഫലം
നാസ്‌തി.
ഊണും ഉറക്കോം
ഉപേക്ഷി
ച്ചെങ്ങും പോലീസു —
കാരുണ്ടു നോക്കാൻ,.
3. ലംഘിച്ചു വാതിൽ —
കടന്നാൽ
അഴിക്കുള്ളിലടക്കും —
ഉറപ്പായ്.
ബൈക്കിൽ കുതിക്കും
വിരുതർ
ലാത്തി കൊണ്ടുള്ളടി —
യാൽ പുളയും.
4. ടി വി യിൽ ദൃശ്യങ്ങൾ —
കാണും
സ്വന്ത മാതാ പിതാക്ക–
ൾ തകരും.
ബൈക്കുകൾ കാറു —
കൾ എല്ലാം
പോലീസ് കസ്റ്റഡിയിൽ
വച്ചു പോകാം.
5. ലോക്ക് ഡൗൺ കാലം
കഴിഞ്ഞാൽ
പിന്നെ കോടതി തന്നേ
ശരണം.
കേസുകൾ തീരും —
മുറയ്ക്കു
സ്വന്ത വണ്ടിയെടു —
ത്തോണ്ടു പോരാം.
6. എന്താണീ കോവി —
ഡെന്നോർത്താൽ
ഉള്ളിൽ ഭീതി നിറയു —
മിന്നാർക്കും.
നഗ്ന നേത്രങ്ങളാൽ —
ആർക്കും
കാണാനാകാത്ത —
വൈറസ്സു തന്നെ.
7. ചീനയിലാണു ജനനം
പക്ഷേ ആഗോള —
സീമയും താണ്ടീ.
ആദ്യ ലാപ്പിൽ തന്നെ –
എത്തീ
കൊച്ചു കേരളമെന്ന –
ഈ നാട്ടിൽ.
8. സന്ദേഹം തെല്ലുമേ —
വേണ്ടാ
തല താഴ്ത്തിടാതാ —
രുമിന്നില്ല.
ഈ മഹാമാരി —
കൊറോണാ
സർവ്വ ശക്തനയ —
ച്ചതെന്നോർക്ക.
9. ഭീമന്മാരും തല —
താഴ്ത്തി
ലോക പോലീസു —
പോലും കുനിഞ്ഞു.
യൂ എസ്സും, ബ്രിട്ടനും,
ഗൾഫും
മറ്റുള്ളല്ലാവരും —
കേണിടുന്നു.
10. ഇത്തിരിക്കുഞ്ഞൻ
കൊറോണാ
ലോകേ ഒത്തിരി —
വമ്പരെ താഴ്ത്തി.
സോപ്പു വെള്ളത്താ –
ലകറ്റാൻ
മാത്രം കെൽപ്പു കുറ –
ഞ്ഞ കൊറോണാ
11.ശബ്ദ രഹിതനാം
വൈറസ്സ്
സ്വയം സഞ്ചരിക്കാൻ –
ത്രാണിയില്ലാ.
സംഹാര താണ്ഡവം —
ആടി
ഇന്നും അശ്വമേധം —
തുടരുന്നു.

12. ഇല്ലൊരു രാജ്യവും —
ബാക്കി
കോവിഡെത്താത്ത –
തായിഹ ലോകേ.
ആധി പൂണ്ടെല്ലാരും
നിൽപ്പൂ
മഹാമാരിയിൻ ഭീതി –
യിലാണ്ടു.
13. ജാതി, മത, വർഗ്ഗ, —
വർണ്ണം
ഒന്നും കോവിഡിനല്ല –
തടസ്സം.
പ്രായം, പണം, പവർ, —
സർവ്വം
നിഷ്പ്രഭമത്രെ കൊ —
റോണ മുൻപിൽ.
14. ചെന്നു, കടന്നു കയറി,
ക്ഷണം ശയ്യാവലം —
ബിയായ് തീർക്കും.
മാരകമായ വെപ്രാളം
വെന്റിലേറ്ററിലേക്കു —
മെത്തിക്കും.
15. ഡോക്ടർമാർ.,
നേഴ്‌സുമാരെല്ലാം
സ്വന്ത ജീവൻ പോലും
മറന്നെത്തും.
പണ്ടു മാലാഖമാരെ —
ങ്കിൽ
ഇന്നവർ ആകെ —
തളർന്നവരാം.
16. കർമ്മ നിരതരായ് —
തീരാൻ
സ്വയം അർപ്പണം —
ചെയ്ത മാലാഖാ
ഈ മഹാമാരി —
കൊറോണാ
കണ്ടു മാറി നിൽക്കാ
ത്ത മാലാഖ.
17. ഉറ്റവർക്കൊക്കെ —
അകലെ
കോവിഡ് രോഗികൾ
ക്കൊപ്പമാണി —
പ്പോൾ.
ആരും ഭയക്കുന്ന —
രോഗി
സ്വന്ത വീട്ടുകാർ —
പോലും അറപ്പോർ.
18. ആവശ്യമായ —
മരുന്നോ
വെന്റിലേറ്ററു പോലു–
മോ ഇല്ല.
മാസ്കുകൾ, ഗ്ലൗസ്സു
കൾ ഇല്ല
പ്രതിരോധത്തിനാ —
യൊന്നുമില്ല
19. ഒക്കെ സഹിച്ചു —
മാലാഖാ
ചുണ്ടിൽ പുഞ്ചിരി —
തൂകി നടപ്പൂ.
അഗ്നി പർവ്വതം —
ആണുള്ളിൽ
എന്നാൽ ശാന്ത —
സമുദ്രo മുഖത്തു.
20. എങ്ങനെ നാം നമി —
ക്കേണം
മഹാ ത്യാഗത്തിൻ —
മൂർത്തിയിൻ പാദേ ?
ചേർന്നു നമുക്കു —
പ്രാർത്ഥിക്കാം
സർവ്വശക്‌തനോടെന്നും-
ഇവർക്കായ്.
21.ദൈവ വഴി വിട്ടു —
ലോകേ
മർത്യൻ ഏറെ അക —
ന്നു മാറുമ്പോൾ
തമ്പുരാൻ നോക്കി —
നിൽക്കില്ലാ
തന്റെ ശിക്ഷയിൻ —
വാളവൻ നീട്ടും.
22. നോഹയിൻ കാലത്തെ
നോക്കാം
രക്ഷപ്പെട്ടോരെട്ടു —
മാത്രമല്ലോ.
ഇല്ല സോദോമിലും —
മാറ്റം
ലോത്തും കുടുംബവും
രക്ഷപ്പെട്ടു.
23. ദൈവം വിലക്കിയ —
പാപം
ഇന്നു പാപമല്ലാതാക്കി
മർത്യൻ.
അഗ്നി, ഗന്ധകം —
ചൊരിഞ്ഞു
ദൈവം സോദോമിൽ –
ശിക്ഷ വിധിച്ചു.
24. ആ പാപം തന്നെ ഈ –
ലോകേ
മർത്യൻ നൂറു മടങ്ങി —
ന്നു ചെയ്‌വൂ.
നീതിമാനായ യഹോവ
ഇന്നും നീതിയായ് —
തന്നെ വിധിപ്പൂ
25. യോനയിൻ വാക്കു —
ശ്രവിച്ച
ജനം ഒക്കെയും —
രെട്ടിലിരുന്നു.
കാരുണ്യവാൻ —
സ്വർഗ്ഗനാഥൻ
കനിഞ്ഞേകീ —
നിനവേക്കു രക്ഷ.

26. ചങ്കു തകർന്നു നാം —
കേഴിൽ
നാഥൻ നമ്മെയും —
കൈവിടില്ലോർക്കാ
പാപങ്ങളേറ്റു പറയാം
താതൻ പാദത്തിൽ —
വീണു കരയാം.
27.മക്കളിൻ കണ്ണു നീർ —
കാണും
താതൻ തൽക്ഷണം —
രക്ഷ ഒരുക്കും.
കോവിഡിൽ നിന്നു —
രക്ഷിക്കും,
മഹാമാരിയെ ശാസി —
ച്ചകറ്റും.
28. ദൈവം അയച്ച —
കൊറോണാ
മാറ്റാൻ ദൈവം —
അല്ലാതാർക്കുമാകാ.
തത്സമയത്തു കരുണ
താതൻ കാട്ടുവാനായ്-
കരഞ്ഞീടാം.
29. കൂടിയിരുന്നു —
പ്രാർത്ഥിപ്പാൻ
ഇടം ലോകത്തിലെ —
ങ്ങുമിന്നില്ല.
ഇല്ല സഭായോഗം —
ഹാളിൽ,
സൺഡേ സ്കൂളില്ല, —
പിപ്പായുമില്ല (PYPA).
30. ആരാധനാലയമെല്ലാം
വെറും കാഴ്ച വസ്തു-
ക്കളായ് മാറി.
സ്വന്ത ഭവനം ഒരുക്കി
അതിൽ യേശുവെ —
വാഴ്ത്തി സ്തുതിക്കാം
31. ദൈവ മക്കൾ നമു —
ക്കുള്ള
ഏക ആയുധം —
പ്രാർത്ഥന മാത്രം.
മൂർച്ചയതിന്നു കൂട്ടീടാം
തെല്ലും ലോഭമില്ലാതെ-
തൊടുക്കാം.
32. സർവ്വശക്തന്റെ —
കരത്തെ
നമ്മൾ പ്രാർത്ഥന —
യാൽ ചലിപ്പിക്കാം.
കോവിഡു ബാധി —
തർക്കായി
നമുക്കേവർക്കും —
പ്രാർത്ഥിക്കാമെന്നും.
33. ഡോക്ടർമാർ, നേഴ്‌ —
സുമാർ, പോരാ
എല്ലാ പോലീസു —
കാരെയും ഓർക്കാം.
സർവ്വം മറന്നവർ —
സേവ
ദിനം ചെയ്യുന്നു —
കോവിഡ് തടയാൻ.
34. രാഷ്ട്ര നേതാക്കളെ —
ഓർക്കാം
ഭരണാധിപന്മാരെയും-
ഓർക്കാം.
രോഗമില്ലാത്തോരെ —
ഓർക്കാം,
ബലഹീനരായു —
ള്ളോരെ ഓർക്കാം.
35. ദാരിദ്ര്യഭാരം ചുമക്കും
എല്ലാ സോദരരേയു —
മിന്നോർക്കാം.
ഭിന്നതയാകെ —
വെടിയാം
നമുക്കൊന്നായി —
നാഥനെ വാഴ്ത്താം.
36. സർവ്വത്തെയും —
നിയന്ത്രിക്കും
സർവ്വശക്തനെ —
ത്തന്നെ വിളിക്കാം.
സാഷ്ടാംഗം വീണു —
നമിക്കാം
സർവ്വശക്തൻ —
കരങ്ങളിൽ വീഴാം.

കെ.എം. എബ്രഹാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.