ഇന്നത്തെ ചിന്ത : യേശു പത്രോസിനെ ‘സാത്താനെ’ എന്നു എന്തിനു വിളിച്ചു | ജെ.പി വെണ്ണിക്കുളം
തന്റെ ഗുരുവായ യേശുവിനു സംഭവിക്കാൻ പോകുന്ന ക്രൂശുമരണത്തെക്കുറിച്ചു കേട്ടപ്പോൾ പത്രോസ് ഒരുനിമിഷം സ്തബ്ധനായിപ്പോയി. അവനു അതു ഉൾകൊള്ളാൻ പ്രയാസമായിരുന്നു. അതുകൊണ്ടാണ് കർത്താവേ നിനക്കു അങ്ങനെ ഭവിക്കരുതെ എന്നു യാചിച്ചത്. ഈ യാചനയിൽ എന്താണ് തെറ്റു എന്നു നാം ചിന്തിച്ചേക്കാം. ഇവിടെ പത്രോസിന് ദൈവഹിതം മനസിലാക്കാൻ കഴിഞ്ഞില്ല. യേശു ക്രൂശിൽ മരിക്കാതിരിക്കുക എന്നത് പിശാചിന്റെ ഇഷ്ടമാണ്. മരിക്കുക എന്നത് പിതാവിന്റെ ഇഷ്ടവും. അതാണ് പത്രോസിന്റെ വാക്കിലൂടെ പുറത്തുവന്നത്. പിശാചിന്റെ ചിന്ത ഭരിച്ച പത്രോസിനെ സാത്താനെ എന്നല്ലാതെ പിന്നെന്താണ് വിളിക്കേണ്ടിയിരുന്നത്? സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ കൈവശമുള്ളവനായ പത്രോസ് കേൾക്കേണ്ടി വന്ന പേരു കണ്ടില്ലേ? സ്വർഗീയ നിയോഗങ്ങൾ പ്രാപിക്കുന്നവനിലും സാത്താന്റെ സ്വാധീനത വളരെയാണ്. അതു വശീകരിക്കാൻ ശ്രമിക്കും. അതിൽ വീണുപോകരുത്.
ക്രൂശെടുത്തു അനുഗമിക്കാൻ വിളിക്കപ്പെട്ടവനു ക്രൂശിൽ അല്ലാതെ മറ്റൊന്നിലും രക്ഷയില്ല എന്നോർക്കുക.
ധ്യാനം: മത്തായി 16
ജെ.പി വെണ്ണിക്കുളം