ഇന്നത്തെ ചിന്ത : തിന്മ അനുകരിക്കരുത് : ജെ.പി വെണ്ണിക്കുളം
യോഹന്നാൻ അപ്പോസ്തലൻ പറയുന്നു; നന്മയല്ലാതെ തിന്മ അനുകരിക്കരുത്. സഭയിൽ പ്രധാനിയാകാൻ ആഗ്രഹിച്ച ദിയൊത്രെഫേസിൽ തിന്മ കണ്ടതുകൊണ്ടാകാം ഇങ്ങനെ പറയാൻ കാരണം. അവൻ ഒരു നിഗളിയായിരുന്നു. ഏഷ്യാമൈനറിലെ ഒരു സഭയുടെ നിയന്ത്രണം പിടിച്ചെടുത്തു സ്വയം സർവാധികാരിയായി പ്രഖ്യാപിച്ച വ്യക്തിയായിരുന്നു. ഇവൻ യോഹന്നാനെ അപമാനിക്കുകയും ചെയ്തു. ഇങ്ങനെയുള്ള സ്വഭാവക്കാരെ ഇന്നത്തെ സഭകളിലും കാണാം. ആർക്കും വഴങ്ങാതെ സ്വന്തം പേരിനു വേണ്ടി സഭയെ അടക്കിവാഴുന്നവർ! ഇവർ അപകടകാരികളാണ്. ‘നന്മയാൽ തിന്മയെ’ ജയിക്കേണ്ടവർ തിന്മ ചെയ്യുകയും മറ്റുള്ളവർ അതു അനുകരിക്കുകയും ചെയ്യുന്നത് നന്നല്ല എന്നു അപ്പോസ്തലൻ പറയുന്നു. ‘തിന്മയിൽ ശിശുക്കളായിരിപ്പിൻ’ (1 കൊരി.14:20) എന്നാണല്ലോ പൗലോസും പറഞ്ഞിരിക്കുന്നത്.
ധ്യാനം: 1 യോഹന്നാൻ 1
ജെ.പി വെണ്ണിക്കുളം