ചെറു ചിന്ത: Pause… Be Still… നിശ്ചലരാവുക… | മിനി തര്യൻ, ന്യൂ യോര്‍ക്ക്‌

ഇന്ന് ന്യൂ യോർക്ക് ഗവർണറുടെ പത്രസമ്മേളനത്തിൽ ഉണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട വാർത്ത ഇങ്ങനെ ആയിരുന്നു..”NY State on Pause extended “.. ഇപ്പോൾ ഉള്ള എല്ലാ നിയന്ത്രണങ്ങളും മെയ് 15 വരെ നീട്ടാനുള്ള തീരുമാനം. തത്സമയ സംപ്രേഷണം ശ്രദ്ധിച്ചു കൊണ്ടിരുന്ന എന്റെ മനസിലേക്ക് ഈ തലക്കെട്ട് എഴുതികാണിച്ചപ്പോൾ ഓടിവന്നത് ഒരു വേദപുസ്തക വചനമാണ്. സങ്കീർത്തനം 46 :10 . “BE still & know that I am God..” മിണ്ടാതിരുന്നു ഞാൻ ദൈവമെന്നു അറിഞ്ഞു കൊള്ളുവിൻ. കോവിഡ് കാലത്തു നാം കൂടുതൽ പ്രസംഗങ്ങൾ ഈ സങ്കീർത്തനത്തിൽ നിന്ന് കേൾക്കുന്നുണ്ട്. ഒരു ദൈവപൈതൽ ഏതു സാഹചര്യത്തിലും സുരക്ഷിതർ ആണെന്ന ഒരുറപ്പു ഈ സങ്കീർത്തനം നമുക്ക് തീർച്ചയായും നൽകുന്നു. നാം കടന്നു പോകുന്ന സമാനതകളില്ലാത്ത ഈ യുദ്ധ സാഹചര്യത്തിലും നമ്മുടെ പ്രാണൻ ദൈവകരങ്ങളിൽ സുരക്ഷിതം എന്ന ഉറപ്പു നാം വീണ്ടും പ്രാപിക്കട്ടേ . 9 വരെയുള്ള വാക്യങ്ങൾ രണ്ടു പേര് തമ്മിലുള്ള സംഭാഷണം പോലെ ആണെങ്കിൽ പത്താം വാക്യം ദൈവം സംസാരിക്കുന്നത് ആയിട്ട് മനസിലാക്കാം.

ആ വാക്യം വളരെ ഘനത്തോടെ ഒരു കല്പനയായി പറഞ്ഞിരിക്കുന്നത് കാണാം. BE STILL ….പലപ്പോഴും നമുക്ക് കഴിയാത്തത് അത് തന്നെയാണ്.. മിണ്ടാതിരിക്കുവാൻ കഴിയുന്നില്ല… സമയം തീരെ ഇല്ല… ഈ കോവിഡ് കാലം നമുക്ക് നൽകിയ പല ഗുണകാരമായ പാഠങ്ങളിൽ വളരെ പ്രധാനമായ ഒന്ന് ഇത് തന്നെയാണ്. സമയം ആർക്കും ഇല്ലാതില്ല. സമയം ഒക്കെ ഉണ്ടാകും.. വേണമെന്ന് വച്ചാൽ… പല അസ്വസ്ഥതകളും മനസ്സിൽ ഉള്ള ഈ ഭീതിജനകമായ സാഹചര്യത്തിലും അല്പസമയങ്ങൾ നമ്മുടെ ഏകാഗ്രതയെ കളയാൻ പാകത്തിലുള്ള ഈ ലോകത്തിലെ ശബ്ദകോലാഹലങ്ങളെയും മറ്റു ഭാരങ്ങളെയും വിട്ടു കളഞ്ഞിട്ടു നമുക്ക് മിണ്ടാതിരിക്കാം ….

NY ഗവർണ്ണർ ആഹ്വാനം ചെയ്ത ആ ഒരു pause ശാരീരിക ജീവിതത്തിൽ മാത്രമല്ല…. ആത്മീയ ജീവിതത്തിലും കൂടെ ഒന്ന് കൊണ്ടുവരാം… അവൻ മാത്രം ദൈവം എന്ന് നമുക്ക് വീണ്ടും തിരിച്ചറിയാം… ജാതികളുടെ മീതെ ഉന്നതനായ ദൈവം… ഭൂമിയിൽ ഉന്നതനായ ദൈവം… നമ്മുടെ നിശബ്ദതയിൽ നമ്മോടു ദൈവം മന്ദമായി, മൃദുവായി സംസാരിക്കട്ടെ..

“ In the silence of the heart God speaks. If you face God in prayer and silence, God will speak to you. Then you will know that you are nothing. It is only when you realize your nothingness, your emptiness, that God can fill you with Himself. Souls of prayer are souls of great silence.”-Mother Teresa

മിനി തര്യൻ, ന്യൂ യോര്‍ക്ക്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.