കവിത: പറയാതെ വയ്യ… രണ്ടാം ഭാഗം | രാജൻ പെണ്ണുക്കര
ലോകമോ ഇന്ന്
മരണ ഭീതിയിൽ…
നെട്ടോട്ടം ഓടുന്നു
ജീവരക്ഷക്കായി
എവിടെ തിരിഞ്ഞാലും
മരണ ഗന്ധം…..
എവിടെ തിരിഞ്ഞാലും
മരണനേത്രങ്ങൾ.
ആരോരും ഇല്ലാത്ത
ഒരുകൂട്ടർ ഇന്ന്
റോഡിൽ കിടക്കുന്നു
പ്രാണനോട്…..
ആരു സഹായിക്കും
ആരു സംരക്ഷിക്കും
തെല്ലൊരാശ ഉള്ളിൽ ഇല്ല.
സാമൂഹിക അകലം
പാലിച്ചവർക്കിന്നു
സഹോദര ബന്ധങ്ങൾ
ഏറി വന്നു.
രാത്രിഎന്നില്ല പകലെന്നില്ല
നെട്ടോട്ടം ഓടിയവർ
ഇന്നുവീട്ടിൽ……
ആഴ്ചഅറിയില്ല
തിയതി അറിയില്ല
ഇന്നവർ അറിയുന്നു
നാലു ദിക്കും…..
സൂര്യനെ കാണാത്തവർ
ചന്ദ്രനെ കാണാത്തവർ……
ഇന്നുകാണുന്നു
ഉദയ അസ്തമയം….
ആകാശത്തു നോക്കി
ഇന്നവർ എണ്ണുന്നു താരങ്ങളെ…..
എവിടെയാകും എന്റെ സ്ഥാനം.
എൻട്രസ്സില്ല ട്യൂഷൻ ഇന്നില്ല
എങ്ങനെയാകും
മക്കളിൻ കാര്യം……
എല്ലാം അറിയുന്ന
നാഥനിൻകരങ്ങളിൽ
ഏൽപ്പിക്കുന്നു ഞാനിന്നു
സർവ്വത്തെയും.
നോഹയിൻ കലാമിന്നു
ഓർത്തുപ്പോയി ഞാൻ ഇന്ന്….
നോഹയിൻ വാക്കുകൾ
കേട്ടിലൊരുവനും.
വീട്ടിൽ ഇരിപ്പികെന്നു
സർക്കാരും ഓതുന്നു….
നാട്ടുകാരോ അതു
കേൾക്കുന്നുമില്ല.
മരണപാശങ്ങൾ
തേടിയെത്തുന്നു അവരെ….
ഓടിയൊളിക്കാൻ ഇനി
മാളങ്ങൾ ഇല്ല.
ഹസ്‌തദാനം വേണ്ട
ആശ്ലേഷം വേണ്ട….
കൈകൂപ് തന്നെ
ഇന്നു രക്ഷ.
കോവിഡ് പോകട്ടെ
ഡേവിഡ് എന്നപേരിലും
ഞെട്ടുന്നു പലരും
ഇന്നുലകിൽ.
ഈറ്റുനോവിൻ
ആരംഭമാം ഇത്
എൻ നാഥൻ വരവ്
ആസന്നമായി……
സോദരാ നീയും
ഒരുങ്ങിട്ടുണ്ടോ ഇനിയും
എൻ നാഥൻ
വരവിൽ പോയിടുവാൻ…….
(രാജൻ പെണ്ണുക്കര)
വസായ് റോഡ്.