ഇന്നത്തെ ചിന്ത : എല്ലാനാളും നിങ്ങളോടു കൂടെ | ജെ.പി വെണ്ണിക്കുളം
‘ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടു കൂടെയുണ്ട്’ എന്നാണ് യേശു വാഗ്ദാനം നൽകിയത്. വേദനയുടെയും കണ്ണുനീരിന്റെയും പരിഹാസത്തിന്റെയും ഒറ്റപ്പെടലിന്റെയും ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും ഉപദ്രവത്തിന്റെയും കാലത്തും യേശു കൂടെയുണ്ട്. ഇതു ദൈവമക്കൾക്കു കർത്താവ് നൽകുന്ന ഉറപ്പാണ്. മനുഷ്യർ ഒരുസമയം വരെ മാത്രമേ കൂടെയുണ്ടാകൂ. ചിലപ്പോൾ വഴിയിൽ വച്ചു വേർപിരിഞ്ഞെന്നും വരാം. സകലരും ഒരുനാൾ നമ്മെ വിട്ടുപിരിയേണ്ടവരാണ്. ആരെല്ലാം മാറിപ്പോയാലും മാറാത്തവൻ യേശുവത്രെ.ഈ ഉറപ്പുള്ളവർക്കു ഭാരപ്പെടാൻ ഒന്നുമില്ല.
ധ്യാനം: മത്തായി 28
ജെ.പി വെണ്ണിക്കുളം