കോവിഡ് 19: ബൈബിൾ വിൽപനയിൽ സർവകാല റോക്കോർഡ്

ന്യുയോർക്ക് ∙ കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകൾ മനുഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിൾ വിൽപനയിൽ ഉണ്ടായിരിക്കുന്ന സർവകാല റിക്കാർഡെന്ന് ടിൻഡെയ്‍ൽ ബൈബിൾ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജിം ജ്വൽ പറഞ്ഞു.

ഫെബ്രുവരി മാസത്തേക്കാൾ മാർച്ചിൽ 72 ശതമാനമാണ് ബൈബിൾ വില്പനയിൽ വർധനവുണ്ടായിരിക്കുന്നതെന്ന് ജിം പറഞ്ഞു. ബൈബിൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഞങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നത്. ഗ്രൂപ്പ് പഠനത്തിന് ഉപയോഗിക്കുന്ന ഇമേഴ്സ് ബൈബിൾ കഴിഞ്ഞ വർഷം മാസം മാസം നടന്നതിനേക്കാൾ 44 ശതമാനം കൂടുതലാണ് ഈ വർഷം മാർച്ച് മാസം ഉണ്ടായിരിക്കുന്നത്.

ബൈബിൾ വിൽക്കുന്ന കലിഫോർണിയ ലൊസാഞ്ചൽസിലെ അലബാസ്റ്റർ കമ്പനിയുടെ ബൈബിൾ വിൽപന കഴിഞ്ഞ വർഷത്തേക്കാൾ 143 ശതമാനം വർധിച്ചിട്ടുണ്ട്.

മാനവചരിത്രം നേരിടുന്ന അതിഭീകരമായ സാഹചര്യത്തെ അതിജീവിക്കുന്നതിനും പഴയ നിലവീണ്ടെടുക്കുന്നതിനും ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്നത് ബൈബിളിലേക്കാണെന്ന് അലബാസ്റ്റർ കമ്പനി കൊ ഫൗണ്ടർ ബ്രയാൻ ചങ്ങ് അഭിപ്രായപ്പെട്ടു. നമ്മുടെ പ്രതിസന്ധിഘട്ടത്തിൽ നമ്മെ ഏകനായി വിടുവാൻ ദൈവം അനുവദിക്കുകയില്ല. അവൻ എപ്പോഴും നമ്മോടു കൂടെ തന്നെ ഉണ്ടാകും. ബ്രയാൻ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.