കവിത: എൻ പേർക്കായ് മരിച്ചുയർത്തവൻ | ഡോ. ജോജി മാത്യു, ടൾസ, ഒക്കലഹോമ
(യേശുക്രിസ്തു കാൽവരിയിൽ യാഗമായി മരിച്ചുയർത്തതു എനിക്കും നിങ്ങൾക്കുംവേണ്ടിയാണ്. ലോകം ആ പാവന സ്മരണ പുതുക്കുമ്പോൾ ഞാൻ പെട്ടെന്ന് കുറിച്ച ഈ ചെറു കവിത നിങ്ങൾക്കിഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു)
എന്തൊരു സ്നേഹമിതെന്തൊരു ത്യാഗം
എൻപേർക്കായ് മരിക്കുന്നു നാഥൻ
ഘോരമാം കുരിശ്ശിൽ
കൊടിയ പാടുകളേറ്റിതാ
തിരഞ്ഞുവോയെന്നെ നിൻ ക്രൂശിൻചുവട്ടിൽ
മരണവേദന സഹിച്ചിടുമ്പോഴും
മറന്നു ഞാൻ നിൻ
മരണമെനിക്കുംവേണ്ടിയെന്നൊരാ സത്യം
അന്ധനാമെനിക്ക് കാഴ്ചതന്നവൻ നീ
അരുമയോടെന്നെയണച്ചവൻ നീ
ഇരുൾ മൂടുമെൻ ഉലകിലെ ജീവിതം
ഇത്രഭംഗിയായ് തെളിയിച്ചവൻ നീ
താങ്ങുവാനായില്ല നീ
താണ്ടിയ സഹനവഴികളിൽ നിൻ കൂടെ നിൽക്കുമ്പോൾ
ഓടിയൊളിച്ചു ഞാൻ നിൻ പങ്ക-
പ്പാടുകൾ കാണുവാനാവില്ല, നീ തുറന്ന കണ്ണിനാൽ
തിരിച്ചറിയുന്നു ഞാനിന്ന് , നിൻ
മരണമെനിക്കായെന്ന സത്യം
മരിച്ചുവെങ്കിലും നീ മൂന്ന് ദിനങ്ങൾക്കപ്പുറം
മരണബന്ധനം തകർത്തുവെന്നതും സത്യം
എന്നുയിരിന്റെ നാഥാ
എൻ ജീവിതം നീ തന്ന ദാനം
നിൻ ഉയിർപ്പിന്റെ ജീവനാൽ
ഞാൻ താണ്ടുന്നുവെൻ ജീവിതമാം യാത്ര
നീയെന്നെ തേടിവന്നതും
നീയെനിക്കായ് മരിച്ചതുമുയർത്തതും
നിനവിലെപ്പോഴും ശാശ്വത സത്യമായ്ഡോ. ജോജി മാത്യു, ടൾസ, ഒക്കലഹോമ
നിൽക്കുന്നു നിതാന്തദീപ്തമായ്.
ഡോ. ജോജി മാത്യു, ടൾസ, ഒക്കലഹോമ