നുറുങ്ങുകള്‍: അക്ഷരങ്ങൾ | രെജു. പി. കെ, മസ്കറ്റ്

ഗർഭമെന്ന മൂന്നക്ഷരത്തിൽ നിന്ന് ജീവനെന്ന മൂന്നക്ഷരം പിറക്കുന്നു.

post watermark60x60

പിന്നെ ജീവിതമെന്ന മൂന്നക്ഷരത്തിലൂടെ നീ യാത്ര ചെയ്തിടുന്നു.സുഖദു:ഖ സമ്മിശ്രമാം ജീവിതാ യാത്രയ്ക്കിടയിൽ പണമെന്ന രണ്ടക്ഷരം വന്നു ചേരുന്നു.

ആ പണത്തിൻ പിന്നാലെ നീ പാഞ്ഞടുക്കുമ്പോൾ ബന്ധസ്വന്തങ്ങളൊക്കെയും നീ മറക്കുന്നു. മാതാപിതാക്കളെ കൂടെപ്പിറപ്പിനെ കൂട്ടുകാരെ യൊക്കെയും മറക്കുന്നു.

Download Our Android App | iOS App

പിന്നെ ഞാനുമെൻ കുടുംബ വുമെന്നുള്ള സ്വാർത്ഥ ചിന്തയാൽ മുന്നേറവെ പൊടുന്നനവെ മരണമെന്ന മൂന്നക്ഷരം നിന്നെ പിടികൂടിടുന്നു. കൂടെയുള്ളോർ കൂട്ടുകാർ വീട്ടുകാർ കൂടെപ്പിറപ്പും കൂടെയുണ്ടെന്നു ചൊല്ലിയ കൂട്ടാളിയും കല്ലറയെന്ന മൂന്നക്ഷരത്തിനരികോളമെ ത്തി കരഞ്ഞുകൊണ്ട് മടങ്ങുന്നു.

പിന്നയാക്കല്ലറയ്ക്കുളളിൽ നിനക്കു കൂട്ട് ഇരുട്ടെന്ന മൂന്നക്ഷരം മാത്രം.മനുഷ്യാ നിനക്ക് വെളിച്ചമെന്ന മൂന്നക്ഷരം വേണമോ?

വെളിച്ചമെന്ന മൂന്നക്ഷരം നിനക്കുവേണമെങ്കിൽ ക്രിസ്തുവെന്ന മൂന്നക്ഷരത്തി ൽ വിശ്വസിച്ച് രക്ഷയെന്ന രണ്ടക്ഷരം നേടി സ്നാനമെന്ന മൂന്നക്ഷരത്തിൽ മുങ്ങി കുളിച്ച് വചനമെന്ന മൂന്നക്ഷര മനുസരിച്ചു നടക്കണം.അങ്ങനെ നടക്കുമ്പോൾ നിനക്ക് സ്വന്തം സ്വർഗ്ഗമെന്ന മൂന്നക്ഷരം. ഇല്ലെങ്കിലോ നിനക്ക് സ്വന്തം നരകമെന്ന മൂന്നക്ഷരം. മനുഷ്യാ നിനക്ക് ഇരുട്ടെന്ന നരകം വേണമോ വെളിച്ചമെന്ന സ്വർഗ്ഗം വേണമോ???

രെജു. പി. കെ, മസ്കറ്റ്

-ADVERTISEMENT-

You might also like