ഭാവന: ലോക്ക് ഡൗണിനു ശേഷം ആദ്യത്തെ സഭാരാധന | പ്രിജു ജോസഫ്, സീതത്തോട്

രാജ്യത്തെ നിലവിലുള്ള ലോക്ക് ഡൌൺ പിൻവലിതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച്ചത്തെ ആരാധന.
പാസ്റ്റർ കൃത്യ സമയത്തു തന്നെ കുഞ്ഞുഞ്ഞു അപ്പച്ചനും മറിയാമ്മ അമ്മച്ചിക്കും ചർച്ചിലേക്ക് വരാൻ ഓട്ടൊ വിട്ടു. തിരിച്ചു വന്ന കാലി ഓട്ടൊ കണ്ട പാസ്റ്റർ ഡ്രൈവറോട് കാര്യം തിരക്കി. ഡ്രൈവർ പറഞ്ഞു അപ്പച്ചനും അമ്മച്ചിക്കും ആ സൂ (zoom app)വീലുള്ള പ്രാർത്ഥന മതിയെന്നാണ് പറയുന്നത്. ഓട്ടോ കൂലി കൊടുത്തു ഡ്രൈവറെ പാസ്റ്റർ അവിടെ നിന്ന് പറഞ്ഞു വിട്ടതിനു ശേഷം ആരാധന തുടങ്ങാൻ പോയി.

ചർച്ചിൽ ആരാധനക്ക് വന്നേക്കുന്നത് വളരെ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഉള്ളു. ആരാധന തുടങ്ങുന്നതിന് തൊട്ടു മുനമ്പ് കുഞ്ഞുമോനാച്ചന്റെ കാൾ വന്നു. രാവിലെ തൊട്ട് ഒരു കൊറോണ വൈറസിന്റെ മൈൽഡ് സിംറ്റംസ്‌ ഉണ്ടന്നും അതുകൊണ്ട് സെൽഫ് ഐസൊലേറ്റഡ് ആകാൻ തീരുമാനിച്ചു എന്ന് പറഞ്ഞു. പ്രാർത്ഥിക്കാം എന്ന് പാസ്റ്റർ മറുപടി പറഞ്ഞു.

വളരെ വലിയ വ്യാധിയിൽ നിന്ന് രക്ഷിച്ച ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് ആരാധന തുടങ്ങി. അനുഗ്രഹിക്കപ്പെട്ട വചന ധ്യാനത്തിന് ശേഷം സാക്ഷ്യങ്ങൾക്കു സമയം അനുവദിച്ചു.
ഓരോ ഒരുത്തരായി അവരുടെ സാഷ്യങ്ങൾ പറഞ്ഞു തുടങ്ങി.

പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ എന്ന പാട്ടു പാടി എഴുന്നേറ്റ ചാക്കോചായാൻ ലോക്ക് ഡൌൺ കാലത്തു കടം കൊടുത്ത ക്യാഷ്‌ തിരിച്ചു മേടിക്കാൻ തന്റെ സുഹൃത് ജോണിന്റെ അടുത്ത് പോയപ്പോൾ പോലീസിന്റെ കൈയിൽ നിന്നും ദൈവം രക്ഷിച്ച കാര്യം സാക്ഷ്യമായി പറഞ്ഞു. ലോക് ഡൗന്റെ പേര് പറഞ്ഞു പുറത്തിറങ്ങാൻ തയാറാകാതിരുന്ന ജോണിനെ കാണാൻ പോയപ്പോൾ മൊത്തത്തിൽ മുന്ന് പ്രാവശ്യം പോലീസു പിടിച്ചത് തന്റെ വരവ് മുൻകൂട്ടി അറിഞ്ഞ ജോൺ പോലീസിന് ചോർത്തി കൊടുത്തത് ആണോ എന്ന സശയം ചാക്കോച്ചായൻ സാക്ഷ്യത്തിൽ പ്രകടപ്പിച്ചു.

ലോക്ക് ഡൌൺ കാലത്തു അടുക്കളയിൽ വന്നു ടിക് ടോക് കളിച്ചു തന്റെ കൊച്ചു മകൾ ഷീബാമോൾ തന്റെ പുതിയ നേരിയത് കത്തിച്ച കഥന കഥ പറഞ്ഞു കൊണ്ടാണ് അന്നമ്മ അമ്മച്ചി സാക്ഷ്യം പറഞ്ഞത്.തന്റെ ഇളയ മകൻ സാംകുട്ടി അമേരിക്കയിൽ നിന്ന് വന്നപ്പോൾ മേടിച്ച പുതിയ നേരിയത് കത്തിയത് കുറച്ചു പ്രയാസമാണെങ്കിലും
കൊച്ചുമകൾ ഷീബ മോളുടെ ജീവൻ തിരിച്ചു കിട്ടിയ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് അമ്മച്ചി സാക്ഷ്യം നിർത്തിയത്.

അടുത്തത് സാക്ഷ്യം പറഞ്ഞത് രാജു സഹോദരൻ ആയിരിന്നു.ലോക്ക് ഡൌൺ കാലത്തു വീട്ടിലുണ്ടായ ചെറിയ ആശയ വിനിമയ തകരാറിനെ തുടർന്നു തൻറെ അമ്മയും ഭാര്യയും സോഷ്യൽ ഡിസ്റ്റൻസിൽ രണ്ടു പേരും രണ്ടു റൂമുകളിൽ സെൽഫ് ഐസ്‌ലോസഷനിൽ ആണന്നു പറഞ്ഞു. രണ്ടു പേരും സോഷ്യൽ ഡിസ്റ്റൻസ് വെടിഞ്ഞു സെൽഫ് ഐസൊലേഷനിൽ നിന്ന് പുറത്തുവരാനും, ഒരുമിച്ചു ആരാധനക്ക് കാണാൻ ദൈവം അവസരം ഒരുക്കാൻ എല്ലാവരുടേയും പ്രാർത്ഥന ക്ഷണിച്ചു.
കാര്യം പിടികിട്ടിയ പാസ്റ്റർ ഇവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു.

അടുത്തത് പ്രബോധനത്തിന് വേണ്ടി എഴുന്നേറ്റത് പൊടിച്ചായൻ ആണ്. നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും
എന്ന വചനത്തിൽ ഊന്നി അച്ചായൻ പ്രബോധനം ആരംഭിച്ചു.ലോക്ക് ഡൌൺ സമയത്തുള്ള അദ്ദേഹം തൻറെ അനുഭവം പങ്ക് വച്ചു.
ലോക്ക് ഡൗൺ സമയത്തു പല ഓൺലൈൻ പ്രയർ ഗ്രൂപ്പിലും താൻ പങ്കാളി ആയി ചേർന്നു.
ദേശത്തിന്റെ പകർച്ച വ്യാധിയെ പ്രാർത്ഥിച്ചു ഇല്ലാതാക്കാൻ താൻ ഓൺലൈൻ വഴി ദൈവ നാമത്തിൽ സംഭാവന ചെയ്‌തെന്നും.ഒരാഴ്ച്ച കൊടുത്ത സംഭാവന താൻ അറിയാതെ എല്ലാഴ്ച്ചയിലും ക്യാഷ് കട്ട് ആയെന്നും
അക്കൗണ്ടിൽ ക്യാഷ് കുറവായതിനാൽ
തന്റെ കാറിന്റ EMI ചെക്ക്‌ റിട്ടേൺ വന്ന കാര്യം അദ്ദഹം ഓർപ്പിച്ചു. അടുത്തുള്ള പയ്യനെ വിളിച്ചു അക്കൗണ്ട് ഡീറ്റെയിൽസ് ഓൺലൈനിൽ നിന്ന് മാറ്റിയതായി അദ്ദഹം പറഞ്ഞു.
പിന്നീട് ആ ഓൺലൈൻ ഗ്രൂപ്പ് കാരുമായി ബന്ധപ്പെടാൻ നോക്കിയിട്ട് അവരുടെ ഒരു അഡ്രസ്സുമില്ലന്ന് പറഞ്ഞു. ഇപ്പോൾ പല ഗ്രൂപ്പുകളുടെയും പേരുകൾ പഴയതു പോലെ അനുഗ്രഹത്തിന്റെയും, ഉയർച്ചയുടെ ഒന്നും പേരല്ലെന്നും ,പകർച്ച വ്യാധി മൂലം പ്രാണൻ പോകാൻ നേരത്തു എന്ത് അനുഗ്രഹം, അതുകൊണ്ട് ട്രെൻഡ് അനുസരിച്ചു പേരുകൾ മാറ്റി ഗബ്രിയേൽ,കൂടാരം, ചിറകിന്റെ മറവിൽ എന്നി പേരുകൾ ആണ് അവർ കൊടുക്കുന്നത്. പ്രൊഫൈൽ ഫോട്ടോ ഊരി പിടിച്ച വാളും, മിന്നലിന്റെയും, തീയുടെയൊക്കെ ആണന്നു അദ്ദേഹം പറഞ്ഞു.ഇതൊക്ക കണ്ടാണ് അദ്ദേഹം അറിയാതെ ആ ഗ്രൂപ്പിലൊക്കെ പെട്ടു പോയതെന്ന് പറഞ്ഞു. അതുകൊണ്ട് ദൈവ മക്കൾ ഒരവസരത്തിലും ഇങ്ങനെ ഉള്ള ചതിയിൽ പെടരുതെന്നു അദ്ദേഹം പ്രബോധിപ്പിച്ചു.
അങ്ങനെ പാസ്റ്റർ എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിച്ചും വചന ധ്യാനത്തിനും ശേഷം പാസ്റ്റർ ആശീർവാദം പറഞ്ഞു സഭായോഗം അവസാനിപ്പിച്ചു.

സഭായോഗ ശേഷം തൻറെ പേര് മാസവരി കുടിശ്ശികയിൽ കണ്ട തങ്കമ്മാമ്മ തന്റെ കൊച്ചു മകൻ ജോമോനെ വിളിച്ചു താൻ തന്നു വിട്ട ക്യാഷ് എന്തെന്ന് ചോദിച്ചു. ഈ കഴിഞ്ഞ ഓൺലൈൻ സഭായോഗത്തിൽ അമ്മമ്മയുടെ പ്രാർത്ഥനക്ക് ഇടക്ക് ദേശത്തു അരിച്ചറങ്ങുന്ന വ്യാധിയെ ശാസിച്ചപ്പോൾ തെറിച്ചു പോയ തൻറെ ഫോണിന് പരുക്ക് പറ്റിയതായി ജോമോൻ പറഞ്ഞു. കാര്യം പിടി കിട്ടിയ അമ്മാമ്മ കൈയിലിരുന്ന ക്യാഷ് കൊടുത്തു സംഗതി തീർത്തു.

ഉച്ച കഴിഞ്ഞു പാസ്റ്റർ ലോക്ക് ഡൌൺ കാലത്തു ചലഞ്ചു അക്‌സെപ്റ്റ് ചെയ്യാൻ തെങ്ങി കേറി ഫോട്ടോ എടുത്തു താഴെ വീണു കാലൊടിഞ്ഞ ജോജിമോനേ സന്ദർശിക്കാൻ ഇറങ്ങി.
പോകുന്ന വഴി രാവിലെ വിളിച്ച മൈൽഡ് സിംറ്റംസ്‌ ഉള്ള കുഞ്ഞുമോനാച്ചയനെ വഴിയിൽ റേഷൻ കാർഡിന്റ നിറം മാറ്റാൻ വാർഡ് മെമ്പറുമായി തർക്കിക്കുന്നത് കണ്ടു. കൈ കൊടുത്തശേഷം പാസ്റ്റർ ആരോഗ്യ കാര്യം തിരക്കി, ഉച്ചകഴിഞ്ഞു എല്ലാം നോർമൽ ആയെന്നു ഉത്തരം പറഞ്ഞു. അതുകഴിഞ്ഞു പാസ്റ്റർ നേരെ ജോജി മോന്റെ വീട്ടിൽ ചെന്നപ്പോൾ ഒറ്റ കാലിൽ നിന്ന് അടുത്ത ചലഞ്ചിന് തയാറെടുക്കുന്ന ജോജി മോനെയാണ് കാണുന്നത്. അപ്പോൾ തന്നെ അവനിൽ വ്യാപരിക്കുന്ന ആ ദുഷ്ട ആത്മാവിനെ പാസ്റ്റർ ശാസിച്ചു പ്രാർത്ഥിച്ചു.

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ രാവിലെ ശരീര ക്ഷീണം മൂലം യോഗത്തിന് വരാൻ പറ്റാത്ത പലരെയും വഴിയിൽ വച്ചു കൊടുബശ്രീ യോഗവും, ചിട്ടി പിടിത്തവും കഴിഞ്ഞു വരുന്നതു കണ്ടു.

ഇതെല്ലാം കണ്ട പാസ്റ്റർ എല്ലാവര്ക്കും ഒരു വക്തിഗത സന്ദേശം അയക്കാൻ തീരുമാനിച്ചു.

സന്ദേശം.

പ്രിയ ദൈവ മക്കളെ നമ്മളെയെല്ലാം ദൈവം വലിയ മാരകമായ വൈറസിൽ നിന്ന് രക്ഷിച്ചു. ദൈവത്തിന് ഞാൻ നന്ദി കരേറ്റുന്നു. പക്ഷേ ഇതിനു ശേഷം നമ്മുടെ ആത്മീയ ലോകത്തിന് ഒരു വൈറസ് പിടിപെട്ടതായി കാണുന്നു.അതിനാൽ താഴെ കാണുന്ന കാര്യങ്ങൾ നിശ്ചയമായി പാലിക്കണമെന്ന് ഞാൻ നിങ്ങളെ ഓർപ്പിക്കുന്നു.

ഇതിന്റെ സിംറ്റംസ്‌:

1. ഞായറാഴ്ച സഭായോഗം ഉപേക്ഷ ആയി കരുതുക.
2. ഓൺലൈൻ ആരാധന മാത്രമായി അടിമപ്പെട്ടു പോകുവാ.
3. ഞാറാഴ്ച മാത്രം കാണപ്പെടുന്ന പനി, തല വേദന, ശരീര ക്ഷീണം.
4. ഞായർച്ച മാത്രം റേഷൻ കാർഡ് മാറ്റൽ, കുടുംബ ശ്രീ യോഗം, ചിട്ടിപിടിത്തം, etc.

എടുക്കേണ്ട മുൻ കരുതൽ.

1. മേല്പറഞ്ഞ ആളുകൾ കർശനമായും
സഭയോങ്ങളിൽ വരുന്നവരുമായി കുറഞ്ഞ പക്ഷം 6 കിലോമീറ്റർ സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുകയും യാതൊരു ആശയവിനിമയും നടത്താതിരിക്കുക. (അവരിലേക്ക്‌ ഇത് പകരാതിരിക്കാൻ വേണ്ടി ).

2. യോഗ്യമില്ലാത്ത എല്ലാം ഓൺലൈൻ പ്രയർ ഗ്രൂപ്പിൽ നിന്നും പുറത്തു പോകുക.

3.വീടുകളിൽ വചനം ധ്യാനത്തിന് സമയം കണ്ടെത്തുക.

4.പ്രായം തികയാത്ത കുട്ടികളിൽ മൊബൈൽ ഫോണുകൾ ഒഴിവാക്കുക.

ഇതിന്റെ മരുന്ന്..

ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കണമേ.

ഇത് ദിവസും കുറഞ്ഞത് മൂന്ന് നേരംഎങ്കിലും സേവിക്കുക.
വീട്ടിലെ എല്ലാവര്ക്കും കൊടുക്കുക.പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ എല്ലാവര്ക്കും ഉപയോഗിക്കാവുന്നതാണ്.

ഈ സന്ദേശം അയച്ച അടുത്ത ആഴചയിൽ സഭായോഗത്തിന് എല്ലാവരേയും സഭയിൽ കാണാൻ സാധിച്ചു.

പാസ്റ്റർ ദൈവത്തിന് നന്ദി പറഞ്ഞു.

END.

(ഇതിലെ കഥയും കഥാ പാത്രങ്ങൾ എല്ലാം തികച്ചും സാങ്കല്പികം മാത്രം )

പ്രിജു ജോസഫ്, സീതത്തോട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.