ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രാർത്ഥനാ ദിനം ഏപ്രിൽ 5 ന്
കൊറോണ വൈറസിന്റെ വ്യാപനം ലോകജനതയെ ആകെ ഭീതിയിൽ ആഴ്ത്തുകയും സ്വൈര്യ ജീവിതം തടസ്സപ്പെടുത്തു കയും ചെയ്തു കൊണ്ടിരിക്കുന്നു. വിദേശങ്ങളിൽ ശാരോൻ സഭാംഗങ്ങളായ ചിലർ ‘കോവിഡ് – 19’ ബാധിച്ച് ചികിത്സയിലാണ് എന്ന വസ്തുതയും നാം ഓർക്കേണ്ടതുണ്ട്. ഇന്ത്യയിൽ മരണ സംഖ്യ രണ്ടക്കത്തിൽ ഒതുങ്ങി നില്ക്കുന്നു എങ്കിലും വിദേശങ്ങളിൽ പതിനായിരങ്ങളാണ് മരിച്ചിട്ടുള്ളതു. ദിനംപ്രതി ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു കൊണ്ടുമിരിക്കുന്നു. വൈറസിനെ തടയുവാൻ ദൈവീക ഇടപെടൽ ഉണ്ടാകുന്നില്ലെങ്കിൽ മരണ സംഖ്യ ലക്ഷോപലക്ഷങ്ങളായി ഉയരും എന്നുവേണം ഇപ്പോൾ അനുമാനിക്കുവാൻ.
ആകയാൽ, ലോകമെമ്പാടുമുളള ജനങ്ങളുടെ വിടുതലിനായി ഇപ്പോൾ നാം ഇടുവിൽ നിന്നു പ്രാർത്ഥിക്കേണ്ടതായിരിക്കുന്നു. ” കോവിഡ് – 19″ – ന്റെ ആക്രമണത്തിൽ നിന്നും ലോകത്തെ ആ കമാനവും, പ്രത്യേകാൽ ഇന്ത്യാ മഹാരാജ്യത്തെയും ദൈവം വിടുവിക്കേണ്ടതിന് നമ്മുടെ സഭാംഗങ്ങളായ ഏവരും ഒരു ദിവസം പൂർണ്ണമായി ഉപവാസത്തോടു കൂടെ പ്രാർത്ഥിക്കുന്നത് ഉചിതമായിരിക്കും എന്ന് സഭയുടെ അന്തർദേശീയ അദ്ധ്യക്ഷൻ പാസ്റ്റർ ജോൺ തോമസ് നിർദ്ദേശിച്ചിരിക്കയാണ്.
ചില ആഴ്ചകളായി നമ്മുടെ പ്രാർത്ഥനാലയങ്ങളിൽ കൂട്ടായ്മകൾ ഒഴിവാക്കി അവരവരുടെ ഭവനങ്ങളിൽ പ്രാർത്ഥനയും ആരാധനയും നടത്തിവരികയാണെല്ലോ. ചില ആഴ്ചകൾ കൂടി അപ്രകാരം തുടരേണ്ടതായിരിക്കുന്നു. ആയതിനാൽ, 5/ 4/ 2020 ഞായറാഴ്ച പകൽ മുഴുവൻ (ഉപവാസത്തോടു കൂടി പ്രാർത്ഥിക്കുവാൻ കഴിവുള്ള സഭാംഗങ്ങൾ ഏവരും) താന്താങ്ങളുടെ ഭവനങ്ങളിൽ പൂർണ്ണ ഉപവാസത്തോടെ, കൊറോണ ബാധയിൽ നിന്നും നമ്മെ ഓരോരുത്തരെയും, ഒപ്പം ലോക ജനതയെ ഒക്കെയും ദൈവം വിടുവിക്കുവാൻ പ്രത്യേകമായി പ്രാർത്ഥിക്കണം എന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ദേശിയ പ്രസിഡന്റ് പാസ്റ്റർ പി.എം ജോൺ അറിയിച്ചു.