ഇന്നത്തെ ചിന്ത : സകലത്തിലും നിർമ്മദ്ദൻ ആയിരിക്ക

ജെ.പി വെണ്ണിക്കുളം

മനുഷ്യർ ശരിയായ ഉപദേശത്തിനു ചെവികൊടുക്കാതെ കർണ്ണരസമായ കെട്ടുകഥയ്ക്കു താത്പര്യം കാണിക്കുന്ന വസ്തുത പൗലോസ് തിമൊഥെയോസിനോട് പറയുന്നു. ഇന്നും ഇത്തരക്കാർ കുറവല്ല. ഇക്കാര്യത്തിൽ നാലു നിർദേശങ്ങൾ ആണ് പൗലോസ് നൽകുന്നത്. അതിൽ ഒന്നാണ് നിർമ്മദ്ദനായിരിക്ക എന്നത്. ഇതിനെ അചഞ്ചലനായിരിക്കുക എന്നാണ് മറ്റുചില പരിഭാഷകളിൽ പറഞ്ഞിരിക്കുന്നത്. ഏതെല്ലാം നവീന ഉപദേശങ്ങൾ രൂപപ്പെട്ടാലും സത്യത്തിൽ നിന്നും വ്യതിചലിച്ചു പോകാൻ ഇടയാകരുത്. ഇരുമനസുള്ളവൻ തന്റെ വഴികളിലെല്ലാം അസ്ഥിരൻ എന്നാണല്ലോ നാം വായിക്കുന്നത് (യാക്കോബ് 1:8).

ധ്യാനം: 2 തിമോത്തിയോസ് 4

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply