കോവിഡ് – 19: ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ടിന്റെ തീരുമാനം

കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി ഐപിസി പത്തനംതിട്ട സെന്ററിൽ ഉള്ള എല്ലാവരുടെയും അറിവിലേക്കുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

പ്രാദേശിക സഭകളിലെ ഭവന പ്രാർത്ഥനകൾ, ഇടയോഗങ്ങൾ, ഉപവാസ പ്രാർത്ഥനകൾ, രാത്രി യോഗങ്ങൾ, സൺ‌ഡേ സ്കൂൾ, പി വൈ പി എ, സഹോദരി സമാജം, കത്തൃമേശ , വിശുദ്ധ ചുംബനം, ഹസ്തദാനം, ഒരുമിച്ച് ഉള്ള ആശയ വിനിമയങ്ങൾ എന്നിവ ഒഴിവാക്കുക. സഭായോഗങ്ങൾ ഈ സമയങ്ങളിൽ നടത്താതിരിക്കുവാൻ കഴിവതും ശ്രമിക്കുക.

പനി, ചുമ, തുമ്മൽ, ഇപ്രകാരമുള്ള ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സഹകരിക്കാതിരിക്കുക. ശുചിത്വം നിർബന്ധമാക്കേണ്ടതാണ്. കുട്ടികളെ പ്രത്യേകാൽ ശ്രദ്ധിക്കുക.

വക്തിപരമായും, അവരവരുടെ കുടുംബമായും വീട്ടിലിരുന്നു പ്രാർത്ഥിക്കുക. ദേശത്തു സൗഖ്യം വരുത്തുവാൻ കഴിയുന്ന ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. മാർച്ച്‌ 31 വരെ ഈ തീരുമാനങ്ങൾ ഏറ്റവും അനിവാര്യമാണ്. ആരും ഇതിൽ ഉപേക്ഷ വിചാരിക്കരുത്. പൊതുവിൽ ലഭിക്കുന്ന ഗവണ്മെന്റ് നിർദ്ദേശങ്ങൾ അനുസരിച്ചു സമയ ബന്ധിതമായി ഈ നിർദ്ദേശങ്ങൾക്ക് മാറ്റങ്ങൾ വരുത്തുവാനുള്ള സ്വാതന്ത്ര്യം പ്രാദേശിക സഭാ ഭരണസമിതിക്ക് ഉണ്ടായിരിക്കുന്നതാണ്.

എന്ന്,
ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് സെക്രട്ടറി
പാസ്റ്റർ സാം പനച്ചയിൽ

-Advertisement-

You might also like
Comments
Loading...