ഒരു പിതാവിന്റെ കരുതലുള്ള വാക്കുകളാണ് സദൃശ്യവാക്യങ്ങൾ 19:27ൽ കാണുന്നത്. അറിയുന്നതായ കാര്യം ചെയ്യാതിരുന്നുവെങ്കിൽ അതു അറിയാതിരിക്കുകയായിരുന്നു ഉത്തമം. ധാർമികവും ആത്മീയവുമായ മണ്ഡലങ്ങളിൽ ഈ വാക്യം ശ്രദ്ധേയമാണ്. പരിജ്ഞാനത്തിൽ കൊണ്ടെത്തിക്കുന്ന യഹോവാഭക്തിക്കെതിരെയുള്ള ആലോചനകൾ ചുറ്റുപാടും വ്യാപരിക്കുമ്പോൾ അവയെ ശ്രദ്ധിക്കരുതെന്നു സ്നേഹനിധിയായ പിതാവ് മകന് ബുദ്ധി ഉപദേശിക്കുന്നു.
ധ്യാനം: സദൃ 19
ജെ.പി വെണ്ണിക്കുളം