മനുമോൻ സന്മനസുകളുടെ സഹായം തേടുന്നു
പത്തനാപുരം: കടക്കാമൺ ഏ.ജി. സഭാംഗമായ മനുമോനും കുടുംബവും സന്മനസുള്ളവരുടെ സഹായം തേടുന്നു. ഏകദേശം അഞ്ചര വർഷമായി ഇരു വൃക്കകളും തകരാറിൽ ആയി ചികിത്സയിലാണ് മനു. വെൽഡിങ് തൊഴിലാളി ആയിരുന്ന മനുവിന്റെ ശാരീരിക നില അതീവ ഗുരുതരം ആണ്. ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്.

ഭാര്യയും മകളും, മാതാപിതാക്കളും മനുവിന്റെ തുശ്ചമായ വരുമാനത്തിൽ ജീവിച്ചു വരവേ ആണ് കുടുബത്തെ കഷ്ടത്തിൽ ആക്കികൊണ്ട് മനുവിന്റെ ഇരുവൃക്കകളും തകരാറിൽ ആകുന്നത്. മുപ്പത്തിഏഴു വയസുള്ള മനുവിന്റെ കുടുംബം വളരെ വേദനയിലും കണ്ണീരിലും ആണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഒരു വൃക്ക ദാനം ചെയ്യുവാൻ ഒരാൾ സന്മനസുകാട്ടിയപ്പോൾ ആശുപത്രി ചിലവിനു കാശുമില്ല. 25 ലക്ഷം രൂപയോളം ചിലവാകും. മാർച്ച് 5 നാണ് എറണാകുളത്തുള്ള ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കേണ്ടത്.
ആഴ്ചയിൽ മൂന്നു പ്രാവശ്യമുള്ള ഡയാലിസിസിൽ കൈകൾ തകരാറിൽ ആകുകയും സാമ്പത്തികമായി ബുദ്ധിമുട്ടുകയും ചെയ്യുന്നു. മകളുടെ വിദ്യാഭ്യാസവും, ചികിത്സാചിലവും, കുടുംബത്തിന്റെ നിത്യചിലവും വഹിക്കുവാൻ കഴിയാതെ ഈ കുടുംബം കഷ്ടതയിൽ നട്ടം തിരിയുകയാണ്. സഹായിക്കുവാൻ സന്മനസുള്ള വായനക്കാർ ഈ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുകയും ശസ്ത്രക്രിയക്കായി ഒരു സഹായം ചെയ്യുവാൻ അപേക്ഷിക്കുകയും ചെയ്യുന്നു.
Download Our Android App | iOS App
സഹായിക്കുവാൻ താൽപ്പര്യം ഉള്ളവർ പത്തനാപുരം, അലിമുക്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ടി. മനുമോന്റെ അകൗണ്ട് നമ്പരിലേക്ക് അയച്ചാലും.
അകൗണ്ട് നമ്പർ. 0173053000023829
IFS CODE- SIBL0000173.
ഫോൺ. 8606192896