ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ്(സി.എ) വാർഷിക സമ്മേളനം ഫെബ്രുവരി 8 ന്

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് യുവജന വിഭാഗമായ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സിന്റെ സംസ്ഥാന വാർഷിക സമ്മേളനം ഫെബ്രുവരി 8 ന് ഉച്ചക്ക് രണ്ടു മണിക്ക് അടൂർ പറന്തലിൽ ഏ. ജി കൺവെൻഷൻ സെന്ററിൽ വച്ചു നടക്കും. സഭ അധ്യക്ഷൻ റവ ഡോ പി. എസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിന് ക്രൈസ്റ്റ് അമ്പാസിഡേഴ്‌സിന്റെ പ്രസിഡന്റ് പാസ്റ്റർ സാം ഇളമ്പൽ അധ്യക്ഷത വഹിക്കും. പാസ്റ്റർ സാം പി ലൂക്കോസ് സ്വാഗതം ആശംസിക്കും. ഡിസ്ട്രിക്ട് സി.എ സെക്രട്ടറി പാസ്റ്റർ അരുൺ കുമാർ റിപ്പോർട്ട്‌ അവതരിപ്പിക്കും.

post watermark60x60

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ്‌ ചെന്നിത്തല ആശംസ പ്രസംഗം നടത്തും. സംസ്ഥാന തല വിജയികളുടെ കലാ പരിപാടികൾ നടക്കും. ഡോ.ബ്ലെസ്സൺ മേമന, ഗോഡ്‌വിൻ പോൾ എന്നിവർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

You might also like