ദൈവമക്കൾ പരിശുദ്ധത്മനിറവിൽ വിശുദ്ധികരണം പ്രാപിക്കണം: പാസ്റ്റർ എം.റ്റി തോമസ്

റ്റിപിഎം തിരുവല്ല സെന്റർ കൺവൻഷൻ സമാപിച്ചു

തിരുവല്ല: മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം സത്യത്തിൽ ഐക്യപ്പെട്ടു പൂർണത പ്രാപിക്കണമെന്ന് ദി പെന്തെക്കോസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്.
കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടന്ന വാർഷിക സെന്റർ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ദേഹവും ദേഹിയും ആത്മാവും ദൈവത്തിന് വേണ്ടി കഷ്ടതകൾ അനുഭവിച്ചു പരിശുദ്ധത്മനിറവിൽ വിശുദ്ധികരണം പ്രാപിക്കണം എന്ന് പാസ്റ്റർ എം.റ്റി തോമസ് പറഞ്ഞു. വ്യാഴാഴ്ച ആരംഭിച്ച സെന്റർ കൺവൻഷന്റെ പ്രാരംഭയോഗം എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജോർജിന്റെ പ്രാർത്ഥനയോട് ആരംഭിച്ചത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി നടന്ന സുവിശേഷ പ്രസംഗങ്ങളിൽ ബെംഗളൂരു സെന്റർ പാസ്റ്റർ ജേക്കബ് പോൾ, പാസ്റ്റർ ജോസ് മാത്യു (ഫിലാഡൽഫിയ), അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ പ്രസംഗിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ പകൽ നടന്ന പൊതുയോഗങ്ങളിൽ കട്ടപ്പന സെന്റർ പാസ്റ്റർ എം.ഡി ജയകുമാർ, റാന്നി സെന്റർ പാസ്റ്റർ കെ.ജെ മാത്തുകുട്ടി എന്നിവർ പ്രസംഗിച്ചു. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. ഇന്ന് പകൽ ജലസ്നാനം, ശിശു പ്രതിഷ്ഠ എന്നി ശുശ്രൂഷകളും നടന്നു. സുവിശേഷ പ്രസംഗങ്ങളും സംയുക്ത സഭായോഗവും കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിലും വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന സമ്മേളനം എന്നിവ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള സെന്റർ ഫെയ്‌ത്ത്‌ ഹോമിലും നടന്നു.
ജനുവരി 19 ന് തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കറ്റോട് കൺവൻഷൻ ഗ്രൗണ്ടിലേക്ക് നടന്ന സുവിശേഷ വിളംബര റാലിയിൽ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു.
സെന്റർ കൺവൻഷന്റെ അനുഗ്രഹത്തിനായി തിരുവല്ല സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥനയും തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും നടന്നു.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് സെന്റർ കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.
ഇന്ന് രാവിലെ നടന്ന സംയുക്ത വിശുദ്ധ സഭായോഗത്തിൽ തിരുവല്ല സെന്ററിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 34 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. തിരുവല്ല സെന്റർ പാസ്റ്റർ സി.എൽ സാമുവേൽ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ.ജെ ഫിലിപ്പോസ് എന്നിവർ സെന്റർ കൺവൻഷന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading