ഐ.പി.സി പത്തനാപുരം സെന്റർ സുവിശേഷ റാലിയും പരസ്യയോഗവും നടന്നു

പത്തനാപുരം: ഐ.പി.സി സെന്റർ കൺവൻഷന്റെ ഭാഗമായി സുവിശേഷ റാലിയും പരസ്യയോഗവും ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണി മുതൽ പത്തനാപുരം കല്ലുംകടവിൽ വച്ച് നടന്നു. ശുഭ്രവസ്ത്ര ധാരികളായി ദൈവദാസന്മാരും ദൈവമക്കളും കല്ലുംകടവിൽ ഒത്തുകൂടുകയും പരസ്യയോഗം നടത്തുകയും ചെയ്തു. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ പള്ളിപ്പാട്, പാസ്റ്റർ ദിലീപ് പിടവൂർ എന്നിവർ ദൈവവചനം സംസാരിച്ചു. അതിനുശേഷം നടന്ന സുവിശേഷാറാലിയിലും അനേകർ പങ്കെടുത്തു. ഏറെ ജനശ്രദ്ധ ആകർഷിച്ച പരസ്യയോഗം ആയിരുന്നു എന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം പത്തനാപുരം സെന്റർ പരസ്യയോഗങ്ങൾ ശ്രെദ്ധയാകർഷിച്ചതായിരുന്നു.

ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെയും കുടുംബത്തിന്റെയും സജീവ സാന്നിധ്യം പരസ്യയോഗത്തിലും, സുവിശേഷ റാലിയിലും ഉണ്ടായിരുന്നത് ദൈവമക്കൾക്ക് ആവേശമായിരുന്നുവെന്ന് പങ്കെടുത്തവർ പറഞ്ഞു. പരസ്യമായി യേശുവിന്റെ സുവിശേഷം അറിയിക്കുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പാസ്റ്റർ സാം ജോർജ് പറഞ്ഞു. സ്റ്റാൻലി, ഐസക്ക് തുടങ്ങിയവർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുത്തു. പാസ്റ്റർ സി.എ. തോമസ് സുവിശേഷ റാലി ക്രമീകരണങ്ങൾ നിയന്ത്രിച്ചു. പരസ്യയോഗത്തിന്റെ തത്സമയ സംപ്രേഷണം ചെയ്തത് സാമൂഹ്യ മാധ്യമത്തിൽകൂടി അനേകർ വിവിധ ഇടങ്ങളിൽ ഇരുന്ന് കണ്ടു. ഡിസംബർ 25ന് സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സി.എ തോമസ്‌ ഉദ്ഘാടനം  ചെയ്ത് ആരംഭിച്ച സെന്റർ കൺവൻഷൻ ഇന്ന്‌ നടക്കുന്ന തിരുവത്താഴ ശുശ്രൂഷയോടും, പൊതു സഭായോഗത്തോടും കൂടെ സമാപിക്കും.ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് സമാപന സന്ദേശം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading