അറബി കുടുംബത്തിലെ 42 വർഷത്തെ വിശ്വസ്ത സേവനത്തിന് ശേഷം രാജന്‍ നാട്ടിലേക്ക്

തയ്യാറാക്കിയത്: എഡിസൺ ബി ഇടയ്ക്കാട്

രുപത്തിമൂന്നാം വയസ്സിൽ ഒമാനിൽ എത്തി. ബിദായ പ്രദേശത്തെ ഷെയ്ഖ് ആയി അറിയപ്പെടുന്ന സുഹൈൽ അൽ അൽഖുമിയുടെ വിശ്വസ്തനായി പ്രവാസ ജീവിതം തുടർന്നു. അറബി കുടുംബത്തിലെ മൂന്ന് തലമുറകളോളം വരുന്ന കുടുംബാംഗങ്ങളുടെ സന്തത സഹചാരിയാണ് ഇദ്ദേഹം. ഈജിപ്ഷ്യൻസും ബംഗ്ലാദേശികളുമടക്കം നിരവധി പേർ ജോലിക്കാരായി ഉണ്ടായിട്ടും രാജനെ ആ കുടുംബത്തിന്റെ വിശ്വസ്തൻ ആക്കിയത് അദ്ദേഹത്തിന്റെ ആത്മാർത്ഥതയും സത്യസന്ധതയുമാണ്.

നിരവധി സ്ഥാപനങ്ങളും, കൃഷി സ്ഥലങ്ങളും ഉള്ള ഷെയ്ഖ് കുടുംബത്തിലെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തത് രാജനായിരുന്നു. കൂടാതെ കൃഷി, ഗ്രഹ കാര്യങ്ങളിലും ചുമതലകൾ ഉണ്ടായിരുന്നു. മൂന്ന് തലമുറകളിലായി നൂറിലേറെ വരുന്ന കുടുംബാംഗങ്ങളുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വർക്ക് വിസകൾ പുതുക്കി ലഭിക്കുന്നതിനുള്ള പ്രായപരിധി പിന്നിട്ടതിനാലാണ് രാജന് 1977കളിൽ ആരംഭിച്ച പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. 04-12-2019 ബുധൻ രാവിലെ 11.05 നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലാണ് നാട്ടിലേക്ക്  മടങ്ങിയത്.

കഥറ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ചർച്ച് ഓഫ് ഗോഡ് സഭയുടെ അംഗമായും, പിന്നീട് ഓ.പി.എ വുധാം സഭയുടെ ബ്രാഞ്ച് ആയ ദിയാൻ സഭയുടെ അംഗമായും കർത്താവിനെ ആരാധിച്ചു വരുകയായിരുന്നു. സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഈ സഹോദരൻ ഒരു മിതഭാഷിയാണ്. നാട്ടിലുള്ള തന്റെ ഭവനത്തിലും ചർച്ച് ഓഫ് ഗോഡിന്റെ ആരാധന വർഷങ്ങളായി നടന്നു വരുന്നു. വിവാഹിതനായ രാജൻ കൊല്ലം മയ്യനാട് സ്വദേശിയാണ്. സുജാതയാണ് ഭാര്യ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply