ഐ.പി.സി കേരളാ സ്റ്റേറ്റ് കൺവെൻഷന് അനുഗ്രഹീത തുടക്കം

തിരുവനന്തപുരം: വഴിയും സത്യവും ജീവനുമായ യേശു ക്രിസ്തു ഉയർത്തപ്പെട്ടാൽ അസത്യത്തിന്റെയും, തിന്മയുടെയും ശക്തികളുടെമേൽ വിജയം ലഭിയ്ക്കും എന്ന് ഐ.പി.സി സംസ്ഥാന മുൻ പ്രസിഡന്റ്‌ പാസ്റ്റർ കെ. സി. തോമസ്.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സി.സി. എബ്രഹാം അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർമാരായ ബാബു ചെറിയാൻ, വർഗീസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികൾ ആയ പാസ്റ്റർ ഷിബു നെടുവേലിൽ,പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജി. കുഞ്ഞച്ചൻ വാളകം, പി. എം. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.