ചെറുചിന്ത: വഴി യാത്രക്കാരുടെ ശ്രദ്ധക്ക്

റവ. ജോസ്ഫിൻ രാജ്

“ഞങ്ങളിതുവഴി പോകുകയാണ് നിങ്ങളെങ്ങോട്ടാ?”
“ഒരു വഴി ദൂരയാത്രയുണ്ട്!”
“ഒറ്റക്കാണല്ലോ യാത്ര?”
“കൂടെ അനേകർ ഉണ്ടായിരുന്നതാ, പക്ഷെ പലരും വഴിയിൽ കുഴഞ്ഞു തളർന്നുപോയി, ഇതൊരു ഇടുങ്ങിയ വഴിയാണ്.”
“എന്തിനാ കഷ്ടപെടുന്നെ? ജീവിതം ENJOY ചെയ്യാനും ഉല്ലാസമാക്കാനും എന്‍റെ വഴിക്ക് വാ! ഇവിടെ എല്ലാ ലൗകീക സുഖങ്ങൾക്കും സൗകര്യമുണ്ട്-മദ്യം, കഞ്ചാവ്, മയക്കുമരുന്ന്….”
“അയ്യോ വേണ്ടായേ! തെറ്റായ വഴിയാണത്. സന്തോഷത്തിനു വേണ്ടിയുള്ള തെറ്റായ വഴി”.
പിന്നെ ഏതാണ് നേർ വഴി? ഏതിലൂടെ ചെന്നാലും ലക്ഷ്യസ്ഥാനം ഒന്ന് തന്നെയല്ലേ?”
“സുഹൃത്തേ, ഏതു വഴിയിലൂടെ ചെന്നാലും ഒറ്റ ലക്ഷ്യസ്ഥാനത്തു എത്തുമെന്നത് താങ്കളുടെ തെറ്റായ ധാരണയാണ്. എയ്യുന്ന അമ്പ് ഒരു ഡിഗ്രി മാറിയാലും ലക്ഷ്യം തെറ്റുക തന്നെ ചെയ്യും. ഏക വഴി ഒന്നേയുള്ളു സുഹൃത്തേ. ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെ അല്ലാതെ ആർക്കും പിതാവിന്‍റെ സന്നിധേ ചെല്ലുവാൻ കഴിയുകയില്ല എന്നരുളിച്ചെയ്ത യേശുവിന്‍റെ വഴിയാണത്. ആ വഴിയിലൂടെയാണ് ഞാനിപ്പോൾ യാത്ര ചെയ്യുന്നത്. വിരോധമില്ലെങ്കിൽ താങ്കൾക്കും എന്നോടു കൂടെ ഈ വഴിയാത്രയിൽ കൂടെ വരാം.”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.