ഭാവന: നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവീൻ… | ദീന ജെയിംസ്, ആഗ്ര

ഏലിയാമ്മഅമ്മച്ചി വളരെ നാളുകൾക്കുശേഷമാണ് മകനും കുടുംബവും താമസിക്കുന്ന പട്ടണത്തിലെ വലിയ ഫ്ലാറ്റിൽ എത്തിയത്. ഫ്ലാറ്റിലെ താമസം അമ്മച്ചിയ്ക്ക് വീർപ്പുമുട്ടൽ ഉളവാക്കുന്നതാണെങ്കിലും, തുണയായിരുന്ന അപ്പച്ചൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടിട്ടു ഏകദേശം ഒരു വർഷം പിന്നിടുന്നു.. വീടുവിട്ടു എങ്ങോട്ടും പോയിട്ടില്ല. പ്രാർത്ഥനയും വചനധ്യാനവുമൊക്കെയായി സമയംകഴിച്ചു കൂട്ടുന്നു.മകന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. പിന്നെ കൊച്ചുമക്കളെ കണ്ടിട്ടും ഒത്തിരിയായി. പ്രായം 80കഴിഞ്ഞു, വാർധക്യത്തിന്റെ പ്രതീകമായ നരച്ചമുടിയും ചുക്കിച്ചുളിഞ്ഞ തൊലിയും കീഴ്പെടുത്തിയെങ്കിലും ഹൃദയവും മനസും യൗവ്വനചുറുക്കോടെ നില്ക്കുന്നു, ആത്മീയകാര്യങ്ങളിൽ അതീവശ്രദ്ധപുലർത്തി ആത്മീയസത്യങ്ങൾക്കുവേണ്ടി ധീരതയോടെ നിൽക്കുന്ന വ്യക്തിത്വം… ജീവിതത്തിൽ വന്നപ്രതിസന്ധികളെ പ്രാർഥനകൊണ്ട് നേരിട്ട ധീരവനിത… പ്രാർത്ഥനവീരയെന്നും, വചനപണ്ഡിതയെന്നും സഭയിലുള്ളവർ വിളിക്കാറുണ്ട് അമ്മച്ചിയെ.

ഉച്ചയോടടുത്ത സമയത്താ ണ് അമ്മച്ചി ഫ്ലാറ്റിൽ എത്തിയത്. അമ്മച്ചി വരുന്നത് കൊണ്ട് ഓഫീസിൽ പോകാതെ ലീവ് എടുത്തിരുന്ന മകൻ സന്തോഷത്തോടെ അമ്മച്ചിയെ സ്വീകരിച്ചു. ഉച്ചയൂണൊക്കെ കഴിഞ്ഞു കുശലപ്രശ്നങ്ങൾ ഒക്കെയായി മകനോടൊപ്പം കൂടി അമ്മച്ചി. സംസാരത്തിനിടയിലും അമ്മച്ചി പ്രത്യേകം ശ്രദ്ധിച്ചു :സംസാരിക്കുന്നുണ്ടങ്കിലും മകന്റെ ശ്രദ്ധമുഴുവൻ കൈയിലെ മൊബൈലിൽ ആണ്.. വിരലുകൾചലിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് എപ്പോഴോ അതിനെപറ്റി ചോദിക്കുകയും ചെയ്തു അമ്മച്ചി. മറുപടി ഒരു പുഞ്ചിരി മാത്രം. സമയം പോയതറിഞ്ഞില്ല, ആരോ വാതിൽ തുറക്കുന്നത് നോക്കിയഅമ്മച്ചി കണ്ടു അതാ, കൊച്ചുമകൻ കോളേജിൽ നിന്നും വരുന്നു. വളരെ നാളുകൾക്കു ശേഷം കൊച്ചുമകനെ കണ്ട അമ്മച്ചി ഓടിച്ചെന്നു സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു. പക്ഷെ യാതൊരു ഭാവഭേദവും കൂടാതെ കൈയിലെ മൊബൈലിൽ എന്തൊക്കെയോ ചെയ്തുകൊണ്ട് അവൻ അകത്തേക്ക് കയറി.. അമ്മച്ചി സ്തംഭിച്ചു നിന്നു. എന്താ ഇവനിങ്ങനെ മാറിയത് ???അമ്മച്ചി നെടുവീർപ്പിട്ടു. അല്പസമയത്തിനു ശേഷം കൊച്ചുമകളും സ്കൂളിൽ നിന്നെത്തി.. അവൾ സ്നേഹത്തോടെ വിശേഷങ്ങളൊക്കെ തിരക്കി. അമ്മച്ചിയ്ക്ക് ചെറിയൊരാശ്വാസം…. അപ്പോഴേക്കും മകൻ ചായയുമായി വന്നു. ഒരു കൈയിൽ മൊബൈൽ, മറ്റേ കൈയിൽ ചായകപ്പ്..

ആധുനികയുഗത്തിന്റെ ലാഞ്ചനപോലും ഏറ്റിട്ടില്ലാത്ത അമ്മച്ചിയ്ക്ക് ഇതൊക്കെ ഒരുപുതുമയായി തോന്നി. പരസ്പരം സംസാരിക്കാൻ കൂടി ആർക്കും സമയം ഇല്ല. ലോകത്തിന്റെ ഒരു പോക്കേ… അമ്മച്ചിയ്ക്കൽപ്പം നിരാശ തോന്നി. മരുമകൾ ഓഫീസിൽ നിന്നും വരുമ്പോൾ അല്പം സന്തോഷം ആകുമെന്ന് കരുതി അമ്മച്ചി. തഥൈവ… അവളും അങ്ങനെതന്നെ… ആരോടോ ഫോണിൽ സംസാരിച്ചാ വരവ്. അതിനിടയിൽ അമ്മച്ചി എപ്പോ വന്നെന്നു ചോദിക്കാനും മറന്നില്ല. അമ്മച്ചിയ്ക് ചിരി വന്നു. തന്റെപഴയകാലത്തിലേക്ക്അമ്മച്ചിതിരിഞ്ഞുചിന്തിച്ചു. സൗകര്യങ്ങളും സമ്പത്തുംകുറവായിരുന്നെങ്ക്കിലും ഭർത്താവും മക്കളും ഒരുമിച്ചുള്ള സന്തോഷത്തിന്റെ ദിനങ്ങൾ !!!ഓരോന്നാലോചിച്ചു അമ്മച്ചി ഇരുന്നു. അലപ്പസമയം പോലും മൊബൈൽ ഇല്ലാതെ ആർക്കും കഴിച്ചുകൂട്ടുവാൻ കഴിയുന്നില്ല. ഈ തീഷ്ണത ആത്മീകകാര്യങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ !!!അമ്മച്ചി ചിന്തിച്ചു.

അമ്മച്ചിയെ അത്ഭുതപെടുത്തിയ മറ്റൊരു കാര്യം സന്ധ്യപ്രാർത്ഥനയിൽ സംഭവിച്ചു. ആരുടെ കൈയിലും ബൈബിളും പാട്ടുപുസ്തകവുമില്ല. മൊബൈൽഫോൺ മാത്രം… പാട്ടും ബൈബിൾ വായനയും വിരൽ തുമ്പിൽ…. അമ്മച്ചി പിറുപിറുത്തു.വേദപുസ്തകം നെഞ്ചോട്‌ ചേർത്തുനടക്കുന്നതിൽ അഭിമാനംകൊണ്ടിരുന്ന തന്റെ പ്രിയപെട്ടവനെ കുറിച്ചോർത്തു അമ്മച്ചി… ഇന്ന് അദ്ധേഹത്തിന്റെ തലമുറകൾക്കു വേദപുസ്തകംവിരൽതുമ്പിൽ… ആശ്ച്ചര്യം തന്നെ !!!ഇതും ദൈവത്തിന്റെ അനുഗ്രഹങ്ങളിൽ ഒന്നായി കരുതുന്നവരും കാണും…അങ്ങനെ ഓരോചിന്തകൾ അമ്മച്ചിയുടെ മനസിലൂടെ കയറിയിറങ്ങി. രണ്ടാഴ്ചയെങ്കിലും മക്കളോടൊത്തു കഴിയാൻ ആഗ്രഹിച്ചു വന്ന അമ്മച്ചി എത്രയും വേഗം മടങ്ങിപോകാൻ ആഗ്രഹിച്ചു. മനസിന്‌ വല്ലാത്തൊരു ഭാരം… അലപ്പ സമയം പ്രാർഥന യിൽ ചിലവിടാം എന്ന് കരുതിയ അമ്മച്ചിയുടെ മനസിലേയ്ക്ക് യേശുതമ്പുരാന്റെ വാക്കുകൾ ഓടിയെത്തി :യെരുശലേം പുത്രിമാരെ, എന്നെ ചൊല്ലി കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവീൻ. അമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതേ, അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അമ്മച്ചി മനസ്സിലോർത്തു…. വാൽക്കഷണം :നോർത്ത്ഇന്ത്യയിൽ ജീവിക്കുന്ന ഞാനും പുതിയ മലയാളം ക്രിസ്തീയഗാനങ്ങൾക്കുവേണ്ടി മൊബൈലിനെയാണ് ആശ്രയിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.