ക്രൈസ്തവ എഴുത്തുപുര തിരുവനന്തപുരം യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

ജിബിൻ ഫിലിപ്പ് തടത്തിൽ

തിരുവനന്തപുരം: ക്രൈസ്തവ എഴുത്തുപുര തിരുവനന്തപുരം യൂണിറ്റിന്റെ വാർഷിക സമ്മേളനം ഇന്ന് വൈകിട്ട് 5:30 മുതൽ പാളയം പി.എം.ജി സഭയിൽ വെച്ചു നടത്തപ്പെട്ടു. പാസ്റ്റർ കോശി ഫിലിപ്പിന്റെ പ്രാർത്ഥനയോടെ കൂടി ആരംഭിച്ച  സമ്മേളനത്തിൽ തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ്‌ ജോഷി സാം മോറിസ് അദ്ധ്യക്ഷൻ ആയിരുന്നു. ഇമ്മാനുവേൽ കെ.ബി യും ടീമും അനുഗ്രഹിതമായ ആരാധനക്ക് നേതൃത്വം നൽകി. പാസ്റ്റർ ജയശങ്കർ അദ്ധ്യക്ഷ സ്വീകരണം നടത്തി. സങ്കീർത്തനങ്ങൾ  45:1 എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു എന്ന വചനത്തെ ആസ്പദമാക്കി അദ്ധ്യക്ഷൻ  പ്രസംഗം നടത്തി. പാസ്റ്റർ ബോബൻ എസ്. സ്വാഗതം പറഞ്ഞു. തുടർന്ന് ക്രൈസ്തവ എഴുത്തുപുര പ്രോജക്ട്സ് വൈസ് പ്രസിഡന്റ്‌ ഡാർവിൻ വിൽ‌സൺ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു. ഒന്നിച്ചു നിന്നാൽ നമുക്ക് വൻ കാര്യങ്ങൾ ദൈവരാജ്യ വൃപ്തിക്കായി പ്രവർത്തിക്കാൻ കഴിയും എന്നും   ക്രൈസ്തവ എഴുത്തുപുരയുടെ  ആരംഭം വളരെ ചെറിയതായിരുനെങ്കിലും അതിനെ  ദൈവം അതിനെ വളർത്തി. ഇനിയും ദൈവം വലിയ കാര്യങ്ങളെ നമുക്ക് വേണ്ടി ചെയ്യും എന്നും ആദ്ദേഹം പറഞ്ഞു.

ക്രൈസ്തവ  എഴുത്തുപുര ദിന  പത്രത്തെ കുറിച്ചും പബ്ലിക്കേഷൻ പ്രവർത്തനങ്ങളെ കുറിച്ചും ദിനപത്രത്തിന്റ  ചീഫ് എഡിറ്ററും പബ്ലിക്കേഷൻ ഡയറക്ടറുമായ  ആഷേർ  മാത്യു വിശദമായി സംസാരിച്ചു.
ക്രൈസ്തവ എഴുത്തുപുരയുടെ  പ്രോജക്റ്റുകളായ ശ്രദ്ധ, റാഫ റേഡിയോ, ഫാമിലി മാഗസിൻ തുടങ്ങിയ പ്രവർത്തങ്ങളെ കുറിച്ച് വിശദീകരിച്ചു.
ക്രൈസ്തവ എഴുത്തുപുര  പുറത്തിറക്കുന്ന “ആന വണ്ടിയിലെ യാത്ര” എന്ന  ട്രാക്റ്റ് ജനറൽ വൈസ് പ്രസിഡന്റ്‌ ബ്രദർ ഡാർവിൻ വിൽ‌സൺ പി.എം.ജി  സഭയുടെ കൌൺസിൽ മെമ്പറായ പാസ്റ്റർ കോശി ഫിലിപ്പീന് നൽകി പ്രകാശനം ചെയ്തു.

കെ ഈ അപ്പർ റൂം പ്രൊജക്റ്റിനെ കുറിച്ച് ഡയറക്ടർ സിസ്റ്റർ ഷോളി വർഗീസ്  സംസാരിക്കുകയും അപ്പർ റൂം തിരുവനന്തപുരം യൂണിറ്റ് ഭാരവാഹികളെ  പരിചയപെടുത്തുകയും അവർക്കായി ജോയിന്റ് ഡയറക്ടർ സിസ്റ്റർ ശേബ ഡാർവിൻ പ്രാർത്ഥിക്കുകയും ചെയ്തു.

ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തങ്ങളെ കുറച്ചും ജലപ്രളയ സമയത്ത് ക്രൈസ്തവ എഴുത്തുപുര നേതൃത്വം നൽകിയ പ്രവർത്തങ്ങളെ പറ്റിയും കേരള ചാപ്റ്റർ പ്രസിഡന്റ്‌ ജിനു വർഗീസ് സംസാരിച്ചു. 

പാസ്റ്റർ മാത്യു എബ്രഹാം ദോഹ, മുഖ്യ സന്ദേശം നൽകി. നെഹെമ്യാവ്‌ ഇടിഞ്ഞു കിടന്ന മതിൽ പണിതത് പോലെ നാമും പ്രവർത്തന നിരതരാക്കുകയും  ജനത്തിന്റെ പാപങ്ങൾ ദൈവം ക്ഷമിക്കേണ്ടതിനായി പ്രാർത്ഥിച്ചപോലെ  പ്രാർത്ഥന ജീവിതം ഉള്ളവരും ആക്കണമെന്നും നാം  എന്ത് ചെയ്താലും അത് ദൈവത്തിനു വേണ്ടി ആയിരിക്കേണം എന്നും അദ്ദേഹം ഓർമിപ്പിച്ചു . ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

എഴുത്തുപുര കേരള ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ,
തിരുവനന്തപുരം യൂണിറ്റ് സെക്രട്ടറി ഷിബു എലിയാസ് എന്നിവർ ആശംസ അറിയിച്ചു. യൂണിറ്റ് ട്രഷറർ പ്രശാന്ത് നന്ദി പറഞ്ഞു. പാസ്റ്റർ ഷൈന്റെ പ്രാർത്ഥനയോടെ പാസ്റ്റർ ജോണിന്റെ ആശീർവാദതോടും കൂടി പര്യവസാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.