ലേഖനം: തിട്ടം തെറ്റിയ ഉപദേശവും നട്ടം തിരിയുന്ന യുവത്വവും

ജോണ്‍സന്‍ വെടികാട്ടില്‍

കേരളക്കരയിലെ ക്രൈസ്തവ പുതു തലമുറ ഒരു വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. പത്യോപദേശം പഠിപ്പിക്കുന്ന ഉപടെഷട്ടാക്കന്മാരുടെ അഭാവം ഇന്നത്തെ യുവാക്കളെ നയിക്കുന്നത് മഹാ വിപത്തിലെക്കാണ്. പുതു തലമുറയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഉതകത്തക്ക  രീതിയില്‍ തിരുവചന ഉപദേശ രൂപത്തെ മാനുഷീക വെളിപ്പടുകല്‍ക്കനുസരിച്ചും, സ്വന്ത വയറിനു വേണ്ടിയും വാഖ്യാനിച്ചു വളച്ചൊടിച്ചു പഠിപ്പിക്കുന്ന ഉപദേശ രൂപങ്ങളുടെ തള്ളികയറ്റത്തില്‍ അവര്‍ അമ്മാന്തിച്ചു നില്‍ക്കുകയത്രേ. ഉപദേശ സംരക്ഷകര്‍ എന്നാ ദൌത്യത്തില്‍ നിന്നും പെന്റെകൊസ്തു പ്രസ്ഥാനങ്ങള്‍ അതിവേഗം വ്യതി ചലിച്ചു കൊണ്ടേയിരിക്കുന്നു. ഒരു പ്രസ്ഥാനത്തിലെ തന്നെയും വിശ്വാസികള്‍ തമ്മിലും ദൈവദാസന്മാര്‍ തമ്മില്‍  പോലും അടിസ്ഥാന ഉപദേശ വിഷയങ്ങളില്‍ ഉള്ള അഭിപ്രായ ഭിന്നതകള്‍ പലപ്പോഴും മറനീക്കി പുറത്തുവരുന്നത്‌ കാണുവാൻ കഴിയുന്നു.  സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്കളില് പലപ്പോഴും അതിനു വേദിയാകാരുമുണ്ട് . പുത്തന്‍ വെളിപ്പടുകാരുടെ ഉപദേശകൂട്ടുകള്‍ ആധുനീക പെന്റെകൊസ്തു സമൂഹത്തെ ചെറുതല്ലാത്ത വിധത്തില്‍ തന്നെ സ്വാധീനിച്ചു തുടങ്ങി. തങ്ങള്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാന്‍ ഉപദേശ / വിശ്വാസ പ്രമാണങ്ങളെ കുറിച്ച് പോലും നമ്മുടെ പല യുവാക്കളും അഞ്ജരത്രേ!.

എല്ലാ ക്രൈസ്തവ സഭകള്ക്കും  തിരുവച്ചന കേന്ദ്രീകൃതമായി അടിസ്ഥാന ഉപദേശ/ വിശ്വാസ പ്രഖ്യാപനങ്ങള്‍ എഴുതപെട്ട രേഖ ആയി ഉണ്ട്. ഓരോ വിശ്വാസികളും കുറഞ്ഞപക്ഷം തങ്ങള്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന സഭയുടെ അടിസ്ഥാന ഉപദേശ വിഷയങ്ങളില്‍ എങ്കിലും ഗ്രാഹ്യം ഉള്ളവരായിരിക്കുന്നത് ഉചിതം അത്രേ. ഉപദേശത്തിന്റെ ഓരോരോ കാറ്റിനാല്‍ ആടിയുലയുന്നവര്‍ ആകാതെ തങ്ങള്‍ നില്കുനതെവിടെ എന്നുള്ള ബോധ്യം ഓരോ ദൈവ പൈതലും ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശം അത്രേ. എന്നാല്‍ തിരുവച്ചന സത്യങ്ങളെ പുറം കാലുകൊണ്ട്‌ ചവിട്ടി കളഞ്ഞു, തങ്ങള്‍ക്കു വെളിപ്പെട്ടു കിട്ടിയത് എന്നവകാശ വാദവും ആയി വരുന്ന പുത്തന്‍ ഉപദേശ രൂപങ്ങളുടെ ആകർഷണീയ  വലയത്തില്‍ പെന്റെകസ്തു തലമുറ അതിവേഗം ആക്രിഷ്ട്ടരാകുന്നു  എന്നത് ആശങ്ക ഉളവാക്കുന്ന  വസ്തുതയത്ത്രേ.  കാല കാലങ്ങളില്‍ സഭയെ വിഴുങ്ങി കളയുവാൻ  വെമ്പി നിന്നിരുന്ന ദുരുപടെഷങ്ങളെയും , ഉപടെഷട്ടക്കന്മാരെയും തടുത്തു നിര്‍ത്തി അവരെ വിശ്വാസ സമൂഹത്തിനു മുന്‍പില്‍ തുറന്നു കാട്ടിയിരുനത് വചന പാണ്ടിത്യം ഉള്ള അഭിഷക്ത്തന്‍ മാരുടെ നിരന്തര ശ്രമ ഫലം ആയിരുന്നു. സഭ ഇന്നു നേരിടുന്ന വെല്ലുവിളികളില്‍ അതിപ്രധാനമായതും ഉപദേശ സ്ഥിരതയുള വചന പണ്ഡിതരുടെ അഭാവം തന്നെ. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് ദൈവ ദാസൻ പറഞ്ഞ വാക്കുകൾ ഓര്ക്കുന്നു, സഭക്ക് ഇന്നാവശ്യം  ” ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന വേദ പണ്ഡിതരെ ആണത്ത്രെ”!.

ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾ  ( രക്ഷ, സ്നാനം, കര്ത്രുമേശ, ദൈവീക ത്രിത്വം , യേശുക്രിസ്തുവിന്റെ മനുഷ്യത്വം ദൈവത്വം… etc.) പോലും ഒരുവന്റെ നിത്യതയെ തടുക്കുന്ന രീതിയിൽ  വികൃതമായി ഇന്നു വാഖ്യാനിക്കപെടുന്നു. തര്ക്ക വിഷയങ്ങളിൽ നമ്മുടെ യുവത്വത്തിനുള്ള  അന്ജത മുതലെടുക്കാൻ കോഴിക്കൂട്ടില്‍ കണ്ണും നട്ടിരിക്കുന്ന കുറുക്കനെ പോലെ പതിയിരിക്കുന്ന യിഷ്മയെല്യ സന്തതികളുടെ സ്വതീനം ഒരുവശത്ത്‌ ഭീഷണിയായി വളര്‍ന്നു വരുന്നു. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെയതികം ക്രിസ്തീയ യുവാക്കള്‍ അത്രേ ഈ അടുത്തകാലത്തായി അങ്ങനെയുള്ളവരുടെ സ്വാതീന വലയത്തില്‍ അകപെട്ടു വന്ജിതരായി തീരുന്നത്.. എന്നാല്‍ ഈ പ്രവണതകല്‍ക്കെതിരെ ഒരു ചെറു വിരല്‍ പോലും അനക്കുവാന്‍ കഴിയാതെ നമ്മുടെ യുവജന പ്രസ്ഥാനങ്ങള്‍ അതംപതിചിരിക്കുന്നത് ദുഖകരമായ വസ്തുതയത്രേ. സെകുലര്‍ രാഷ്ട്രീയ കളികളെ പോലും കവച്ചു വയ്ക്കുന്ന തരത്തില്‍ രാഷ്ട്രീയം കളിച്ചു , സഹോദരനെതിരെ അപവാദം പരത്തിയും കുതികാല്‍ വെട്ടിയും അധികാര കസേരകളില്‍ കയരികൂടിയിരിക്കുന്ന ആധുനീക അപ്പോസ്തോലാൻമാരുടെ പിന്തലമുരകള്‍, തങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടി വർഷാ വര്ഷം  ഒരു വേനൽ  ക്യാമ്പ്‌ നടത്തുന്നത് മാത്രം ആണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്നു. മുന്പെന്നത്തെകാളും  നമ്മുടെ യുവ നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കെന്ടിയ അടിയന്തര സാഹചര്യം ആണ് നാം ഇന്ന് അഅഭിമുഖീകരിക്കുന്നത്.  നമ്മുടെ പുതു തലമുറയെ വിശ്വാസ സംരക്ഷകർ എന്നാ ദൗത്യത്തിലെക്കു കൈപിടിച്ചുയർത്തികൊണ്ട് വരത്തക്ക വിധത്തിൽ തിരുവച്ചനത്തിന്റെ നിർമല സത്യങ്ങളെ അവരിലേക്ക്‌ പകര്ന്നു കൊടുക്കുവാൻ ഉത്തകത്തക്ക രീതിയിൽ നമ്മുടെ സണ്‍‌ഡേ സ്കൂൾ ക്ലാസ്സുകളും, ക്യാമ്പുകളും കാലോചിതമായി പരിഷ്ക്കരിക്കണം.

post watermark60x60

തിരുവചനം ഇപ്പ്രകാരം അരുളിച്ചെയ്യുന്നു “നിങ്ങളിലുള്ള പ്രത്യാശയയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും, ഭയഭക്തിയും പൂണ്ടു പ്രതിവാദം പറയുവാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പിന്‍”. നമ്മുടെ ഉപദേശ / വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും അതിന്റെ പ്രചാരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും നാം തികച്ചും ബോധവാന്മാര്‍ ആയിരിക്കേണം. ദുരുപദേശ , അന്ന്യമത സ്വാതീന വലയത്തില്‍ നിന്നും നമ്മുടെ പുതുതലമുറയെ സംരക്ഷിച്ചു നിര്‍ത്തുവാന്‍ ഉള്ള ദൌത്യം യുവജന നേതൃത്വങ്ങളില്‍ നിഷ്പിതം ആണ്.
മൂല്യച്ചുതി സര്‍വ മേഘലകളിലും വ്യാപകം ആണ്. കാലഘട്ടത്തിന്റെ സംഭാവനയത്രേ അത്.  അതിന്റെ പ്രതിഫലനം ആത്മീയ ഗോളത്തിലും പ്രതിഫലിക്കുന്നു എന്ന് മാത്രം. മാതൃക ഉപടെഷട്ടക്കന്മാരുടെ അഭാവം ആധുനീക ക്രിസ്തീയ സമൂഹം അഭിമുഖീകരിക്കുന്ന ഒരു വലിയ  പ്രതിസന്തിയത്രെ. നാല് ചുവരിനുള്ളിൽ തീര്ക്കെന്ടിയ അഭിപ്രായ വത്യാസങ്ങളെ പത്ര താളുകളിലൂടെ പ്രസിദ്ധപ്പെടുത്തി സായൂജ്യമടയുന്ന ഗ്രൂപ്പിന്റെ വാക്ത്തക്കളോട് ഒരു മുന്നറിയിപ്പ്, താല്ക്കലീക ലാഭത്തിനു വേണ്ടി നിങ്ങൾ കാണിച്ചു കൂട്ടുന്ന ഈ കുതന്ത്രങ്ങളുടെ യദാർത്ഥ ഇരകൾ നാളെയുടെ വാഗ്ദാനങ്ങൾ ആയ നമ്മുടെ വളര്ന്നു വരുന്ന തലമുറകൾ  ആണ്. ഈ സ്വാർത്ഥ രാഷ്ട്രീയ കളികൾ കാണുമ്പോൾ തങ്ങൾ ഉള്പ്പെട്ടു നില്ക്കുന്ന സമൂഹത്തോടുള്ള അപക്ര്ഷത ബോധം  നമ്മുടെ യുവാക്കളിൽ ഏറി വരികയാണെന്ന യാദാർത്ഥ്യം നാം അറിയാതിരിക്കരുത്.

ഇന്ന് നമ്മുടെ കുഞ്ഞുങ്ങൾക്ക്‌  ഒന്ന് തുറന്നു സംസാരിക്കുവാന്‍ സാധിക്കുന്ന ശുശ്രൂക്ഷകന്‍മാര്  നന്നേ കുറവാണ്. ഞാൻ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്,  പല ദൈവ ദൈവദാസന്മാരും ഏറ്റവും അധികം താല്പ്പര്യം കാണിക്കുനന്തു സഭാ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനാണ്. ഗ്രൂപ്പിസത്തിന്റെയും അടുത്ത തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും വാചാലരാകുന്ന ദൈവദാസന്മാരെ കാണുമ്പോൾ വിഷമം ഉണ്ടാകാറുണ്ട്.  നോക്കുക,  അപ്പോസ്തോലന്‍ ആയ പൗലോസ്‌ ഇങ്ങനെ വിളിച്ചു പറയുന്നു “ എന്റെ അനുകാരികള്‍ ആകുവിന്‍”!. എന്നാല്‍ പൌലോസിനു ലഭിച്ച ദര്‍ശനത്തില്‍ നിന്നും “ സഞ്ചാരം” മാത്രം അടര്‍ത്തിയെടുത്തു ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കി ഉലകം ചുറ്റുന്നവരിൽ  എത്ര പേര്‍ക്ക് ആത്മവിശ്വസത്തോടുകൂടെ  തങ്ങളുടെ സഭയിലെ / ദേശത്തിലെ പുതു തലമുറയോട് ഇപ്രകാരം പറയുവാൻ സാധിക്കും?. എന്റെ അനുകാരികൾ ആകുവിൻ !. കെട്ടുറപ്പില്ലാത്ത കുടുംബ ബന്ധങ്ങൾ, കൂട്ടായ്മ ബന്ധം ഇല്ലാത്ത സഭ, ഇവ  രണ്ടും സമൂഹത്തിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ വലിതത്ത്രെ. മുൻകാലങ്ങളിൽ ഒരു ദൈവ പൈതലിന്റെ സ്വഭാവ രൂപീകരണത്തിൽ കുടുംബത്തിനും അതിലുപരി പ്രാദേശീക സഭയുടെയും പ്രാധാന്യം വലുതായിരുന്നു. ക്രിസ്തവ ധാര്മീക വിഷയങ്ങൾ ഇന്ന് നമ്മുടെ യുവാക്കളെ പഠിപ്പിക്കുന്നതിൽ നാം പുറകിൽ ആണ്.  അനന്തരഫലമായി നാം ശേഷം മനുഷ്യരെ പോലെ മാത്രം. വേര്പെട്ട ദൈവമക്കളെ നോക്കി ദൈവം പറയുവാൻ ആഗ്രഹിക്കുന്ന ഒരു വാചകം പ്രവാചക വാക്കുകളിൽ രേഖപ്പെടുത്തിയിരിക്കുനന്തു ശ്രദ്ധിക്കുക ” ഇതാ തനിച്ചു പാര്ക്കുന്ന ഒരു ജനം “.

-ADVERTISEMENT-

-ADVERTISEMENT-

You might also like