ചെറുചിന്ത: ആഖോര്‍ താഴ്വര പ്രത്യാശയുടെ വാതിലാകും

നീ മടങ്ങി വരുകയാണെങ്കില്‍ പരാജയത്തിന്റെ ഈ താഴ്വര ‘പ്രത്യാശയുടെ വാതില്‍’ ആക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

യെരോബെയം രണ്ടാമന്‍റെ കീഴില്‍ (ബി.സി . 793 -753) ഇസ്രയേല്‍ രാജ്യം സമാധാനവും അഭിവൃദ്ധി  അനുഭവിചെങ്കിലും അധാര്‍മ്മികതയും, വിഗ്രഹ ആരാധനയും വര്‍ദ്ധിച്ചുവന്നു. യെരോബെയം മരിച്ചു (ബി.സി 753) 30 വര്‍ഷം കഴിഞ്ഞപ്പോള്‍ രാജ്യം നശിക്കപെട്ടു. ഈ കാലഘട്ടത്തില്‍ ഇസ്രയേല്‍ ജനത്തിന്‍റെ നടുവില്‍ നിന്ന് യഹോവ വിട്ടു മാറുകയും, ജനമെല്ലാം കഠിന പരസംഗം മൂലം ദൈവത്തെ മറന്നു, ജാരന്മാരെ തേടിയുള്ള യാത്രതിരിച്ചെങ്കിലും ദൈവം ആ വഴികളെ മുള്ളുകൊണ്ട് വേലികെട്ടി അടക്കുകയും, അവള്‍ തന്‍റെ പാതകളെ കണ്ടെത്താതവണ്ണം ഒരു മതില്‍ ഉണ്ടാക്കുകയും ചെയ്തു (ഹോശായ  2:6). ഈ കാലയളവില്‍ പ്രവചിച്ച ഹോശായ ജനത്തിന്‍റെ അധാര്‍മ്മികതെയും യഹോവയോടുള്ള ഉടമ്പടി ലംഘിച്ചതത്തിനുമെതിരെ ശക്തമായി സംസാരിച്ചു.

ദൈവം ഉടമ്പടി ചെയ്ത ജനത്തോടുള്ള ദൈവത്തിന്‍റെ സ്നേഹമാണ് ‘ഹോശായ’ പ്രവചനത്തിലെ വിഷയം. അതുകൊണ്ടാകാം, പഴയ നിയമത്തിലെ യോഹന്നാന്‍ അപ്പോസ്തോലന്‍ (സ്നേഹത്തിന്‍റെ അപ്പോസ്തോലന്‍) എന്ന് ഹോശയയെ വിളിക്കുവനുള്ള കാരണം. ഭൂതകാലത്തില്‍ ശക്തരായ ശത്രുക്കളെ നിലംപതിപ്പിച്ചുകൊണ്ട് മുന്നേറിയ ജനത്തിന്നു ഒരു മനുഷന്റെ പാപം നിമിത്തം ചെറിയ പട്ടണത്തോടു പരാജയപെട്ടു. ഇസ്രായേല്‍ മക്കള്‍ ദൈവത്തെ മറന്നു പിന്മാറ്റ അവസ്ഥയിലേക്ക് അധഃപതിച്ചപ്പോള്‍ അവരെ ഉപേക്ഷിക്കാതെ വീണ്ടും കരുണയോടെ യഥാസ്ഥനപെടുത്തുവാന്‍ ദൈവം അവസരം നല്‍കി.

ആഖാന്‍ന്റെ പാപം നിമിത്തം അവനെയും അവനുള്ള സകലത്തെയും യോശുവയുടെ നേതൃത്വത്തില്‍ ആഖോര്‍ താഴ്വരയില്‍ കൊണ്ടുചെന്ന് തീയിടുകയും കല്ലെറിഞ്ഞു അവന്റെമേല്‍ വലിയൊരു കല്ലകുന്നു തീര്‍ക്കുകയും ചെയ്തു.(യോശുവ 7.24). ഇങ്ങനെ ശപിക്കപ്പെട്ട ഈ സ്ഥലത്തിന് ‘ആഖോര്‍ താഴ്വര‘ എന്ന് പേര്‍ വരുകയുണ്ടായി. തെറ്റുകളുടെ വലിയൊരു കൂംബാരത്തെ ഒര്പ്പിച്ചു നില്‍ക്കുന്ന ഈ ‘താഴ്വര’ ആകുന്ന നിന്‍റെ ജീവിതം മാറ്റി അത് ‘പ്രത്യാശയുടെ വാതില്‍’ ആക്കുവാന്‍ സ്നേഹവാനായ ദൈവത്തിനെ കഴിയു.
“അവിടെ നിന്ന് ഞാന്‍ അവള്‍ക്കു മുന്തിരി തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍ താഴ്വരയെയും കൊടുക്കും; അവള്‍ അവിടെ അവളുടെ യവന കാലത്തിലെന്നപോലെയും അവള്‍ മിസ്രയേം ദേശത്തില്‍ നിന്നും പുറപെട്ടുവന്ന നാളിലെപോലെയും വിധേയ ആകും ” (ഹോശായ 2:15).

ദൈവം തിന്നരുത് എന്ന് കല്‍പ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്ന ആദ്യപിതാക്കന്മാര്‍ നിമിത്തം മനുഷ്യസമൂഹത്തില്‍ മരണം ഉണ്ടായി. ഇപ്പോള്‍ ഇതാ ദൈവം തൊടരുത് എന്ന് കല്‍പ്പിച്ച വസ്തുക്കള്‍ ആരുമറിയാതെ കീശയിലാക്കിയപ്പോള്‍, ഇസ്രയേല്‍ ജനം ചെറുപട്ടണത്തോടു തോറ്റിരിക്കുന്നു. കഴിഞ്ഞ നാളുകളില്‍ ദൈവം ‘അരുത്’ എന്ന് പറഞ്ഞഞ്ഞിട്ടും അത് ലംഖിച്ച നിന്‍റെ ജീവിതത്തില്‍ ശാപത്തിന്റെയും പാപത്തിന്റെയും വലിയൊരു ‘ആഖോര്‍ താഴ്വര’ തീര്‍ത്തു. നീ മടങ്ങി വരുകയാണെങ്കില്‍ പരാജയത്തിന്റെ ഈ താഴ്വര ‘പ്രത്യാശയുടെ വാതില്‍’ ആക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

തിരകേറിയ ജീവിതത്തില്‍ ദൈവത്തെ മറന്നുള്ള ഞെട്ടോട്ടത്തില്‍ നമുക്ക് നഷ്ടപെട്ടതെല്ലാം തിരികെ തരാന്‍ ദൈവത്തിനു കരുന്നയുണ്ട്‌. നാം ദൈവത്തെ മറന്നാലും, നമ്മെ മറകാതെ നമ്മെ സ്നേഹിച്ചു നമ്മോടുള്ള വാഗ്ദത്തം നിറവേറ്റാന്‍ ദൈവത്തിനു മനസലിവുണ്ട്. 99 ആടുകളെയും വിട്ടു തെറ്റിപോയ ഒന്നിനെ തേടി വരുന്ന ആ സ്നേഹം നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചു മാറോടണക്കുന്ന സ്നേഹനിധിയാണ്. നിന്‍റെ ബലഹീനതയിലും, രോഗത്തിലും, ഏകാന്തതയിലും ഗുരു ഇന്നും നമ്മോടൊപ്പം ഉണ്ട്…ഒരു നിലവിളിക്കായി….നിന്‍റെ ശബ്തം ഒന്ന് കേള്‍ക്കാന്‍…. “ദാവിദ്ന പുത്രാ കരുണ തോനണമേ…” നിശ്ചയം നീ യഥാസ്തനപെടും. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുതരുവാന്‍ ദൈവം വിശ്വസ്തനാണ്.
അതേ , നിന്റെ പരാജയത്തിന്റെ താഴ്വര ‘പ്രത്യാശയുടെ വാതില്‍’ ആയിമാറും.

– ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.