ഭാവന:ഉഷസ്സായി, പ്രദോഷമായി മാർത്തയുടെ ഒരുദിനം കൂടി | ജൂനൂ ഫിന്നി, ത്രിശൂർ

തിവിലും ഉൻമേഷത്തോടു കൂടിയ പ്രഭാതം,കിളികൾ ഉഷഗാനം ആലപിച്ചു തുടങ്ങുന്നു , നമ്മുടെ കഥാ നായിക മാർത്ത കണ്ണുകൾ തിരുമ്മി എഴുന്നേറ്റു വരുന്നതേയുള്ളൂ, കഴിഞ്ഞ രാത്രിയും വേണ്ട പോലെ ഉറങ്ങാൻ കഴിഞ്ഞില്ല അല്ല ശരിയായൊന്നു ഉറങ്ങിയിട്ട് നാളെത്രയായി, പിന്നിട്ട ജീവിത വഴിയിൽ തനിക്ക് സമ്മാനമായി ലഭിച്ച തെല്ലാം കയ്പേറിയ അനുഭവങ്ങൾ ആയിരുന്നല്ലോ, തണലും ആശ്വാസവും ആയിരുന്ന മാതാപിതാക്കൾ പോയപ്പോഴേ തീർന്നില്ലേ എല്ലാം , തുടർന്നനുഭവപ്പെട്ട അനാഥത്വം കുടുംബ ഭാരം ചുമലിലായ നാളുകൾ ഇങ്ങനെ ഓരോന്ന് ഓർത്തു കിടന്നു ഉറങ്ങി പോയി, എത്രവൈകി ഉറങ്ങി യാലും നിശ്ചിത സമയത്ത് ഉടയ തംബുരാൻ തട്ടി ഉണർത്തും. അയ്യോ ആറു മണിയായ് മറിയേ, ലാസറേ എഴുന്നേൽക്ക് നേരം വെളുത്തൂ. പാ വിരിച്ചൂ തന്റെ പതിവ് രാഗത്തിൽ ആലാപനം ആരംഭിച്ചു ഉഷകാലം നാം എഴുന്നേൽക്കുക .. അപ്പോഴേക്കും മറിയയും ലാസറും വന്നു പ്രാർത്ഥന ക്കായി ഇരുന്നു. പ്രാർത്ഥനയോടെ മാത്രമേ അവിടെ ദിവസങ്ങൾ ആരംഭിക്കാറുള്ളൂ , പ്രാർത്ഥനയും ആത്മീയ കാര്യങ്ങളും കഴിഞ്ഞേ മറിയക്ക് മറ്റെന്തും ഉള്ളൂ ,പ്രാർത്ഥന കഴിഞ്ഞ് മാർത്ത നേരെ അടുക്കളയിലേക്ക് ,എന്നാലും ഈ മറിയ എന്തേ ഇങ്ങനെ അവളിപ്പോഴും കൊച്ചു കുട്ടി എന്നാ വിചാരം, പ്രാർത്ഥന ധ്യാനം എന്നൊക്കെ പറഞ്ഞിരുന്നാൽ മതിയോ, എല്ലാം ചെയ്യുവാൻ ഇവിടെ ഞാൻ ഒരുത്തി മാത്രം. സങ്കടവും പരിഭവവും എല്ലാം ഉള്ളിൽ ഒതുക്കി മാർത്ത ജോലി യിൽ വ്യാപൃത ആയി.പ്രഭാത ഭക്ഷണത്തിന് ഇരിക്കുമ്പോൾ ലാസർ ആ കാര്യം ഓർമ്മിപ്പിച്ചു ഇന്നല്ലേ ഗുരുനാഥൻ വരും എന്ന് പറഞ്ഞത്  ,ഓ ശരിയാണല്ലോ ഞാൻ അത് മറന്നു, യേശുനാഥന്റെ സാന്നിധ്യം അവർക്ക് ആഘോഷ അവസരം തന്നെ യാണ്, അത് മൂവരുടെയും മുഖത്ത് പ്രതിഫലിച്ചു, എല്ലാ ദുഃഖങ്ങളും മറന്ന്, അവർ ആഹ്ലാദിക്കുന്നത് യേശു ആ ഭവനത്തിൽ വരുംബോൾ ആണ്. മറിയ ഗുരുവിനോടു ചോദിക്കേണ്ട സംശയങ്ങൾ ഒക്കെ ഒന്ന് ഓർത്തു നോക്കി. മാർത്ത വീണ്ടും പരിഭവങ്ങളുടെ ലോകത്തെ ക്ക് എന്നാലും എത്രപേർ കാണും, ചോറും കറിയും ആണോ അതോ ബിരിയാണി ആയാലോ, ? കഴിഞ്ഞ തവണയും ചോറായിരുന്നു ഇത്തവണ ബിരിയാണി മതി അതാകുബം സൈഡ് ഡിഷ് അധികം വേണ്ട പെട്ടെന്ന് കാര്യം നടക്കും, എന്നാലും മറിയയേ ഇങ്ങനെ വിട്ടാൽ പറ്റില്ല, പെൺകുട്ടികളായാൽ ഒരു ഉത്തരവാദിത്യം ഒക്കെ വേണ്ടേ. അവൾക്കൊരു ഡോസ് കൊടുക്കണം യേശു വരട്ടെ. പറഞ്ഞു തീർന്നില്ല പുറത്ത് ദൂരെ കാൽപെരുമാറ്റം അന്തരീക്ഷത്തിൽ പൊടി പടലങ്ങൾ ഉയരുന്നു, അല്ല ഇത്രവേഗം അവരിങ്ങെത്തിയോ ?  ഒട്ടും പ്രതീക്ഷിച്ചില്ല  ആ ഭവനത്തിൽ സന്തോഷം അലതല്ലീ ,

 

മാർത്ത ഏതാണ്ട് ഒക്കെ ഒന്ന് ക്രമീകരിച്ച് അങ്ങോട്ട്‌ ചെന്നു മറിയ യുടെ വിടർന്ന കണ്ണുകളും ഗൗരവമായ ഇരുപ്പും കണ്ട പ്പോൾ മാർത്ത യുടെ ദേഷ്യം വർദ്ധിച്ചു ,അവൾ ഗൗരവം ഒട്ടും വിടാതെ ,എന്നാലും ഗുരോ ഈ മറിയ യോട് ഒന്നു പറ അവൾക്ക് എന്നേ ഒന്നു സഹായിച്ചു കൂടെ ഈ വീട്ടിലേ ജോലി എല്ലാം ഞാൻ ഒറ്റയ്ക്ക്.. യേശു തുടർന്ന് പറയാൻ അവളെ അനുവദിച്ചില്ല,

കർത്താവു അവളോടു: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.  എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല. പുലി പോലെ വന്ന വൾ എലി പോലെ ആയി ന്നു പറഞ്ഞാൽ മതിയല്ലോ. ഒരു നിമിഷം അവൾ ഓർത്തു ശരിയാ ഗുരു പറയുന്നത് ഞാൻ ഇതുവരെ ഗുരു പറയുന്നത് ശ്രദ്ധിച്ചിട്ടില്ല, അല്ല ഈ ചിന്താഭാരം ഒഴിഞ്ഞീട്ടെപ്പഴാ..?

യേശു തന്റെ പ്രഭാഷണം ആരംഭിച്ചു എത്ര ആഴമായ സത്യ ങ്ങൾ പക്ഷെ എത്ര ലളിതമായ ഭാഷയിൽ പറഞ്ഞു തരുന്നു ആ വാക്കുകൾക്ക് എത്ര കരുത്ത് , മാർത്ത ഓർത്തു തെറ്റു പറ്റിയത് എനിക്കാ ചിന്താഭാരം ഒഴിഞ്ഞൊരു നേരം  എനിക്കില്ലല്ലോ അല്ല ഞാൻ അതുകൊണ്ട് എന്തു നേടി ?? മനസ്സ് തുറന്ന് ഒന്നു ചിരിക്കാൻ പോലും  പലപ്പോഴും എനിക്ക് കഴിയുമായിരുന്നില്ല.

നല്ല വിരുന്ന് നൽകി എല്ലാവരേയും സന്തോഷത്തോടെ പറഞ്ഞയച്ചു ,

 

മാർത്ത സന്ത്യക്ക് കോഴിക്കുടൊക്കെ അടച്ച് ,കൈകാലുകൾ  കഴുകി സന്ത്യാ പ്രാർത്ഥന ക്ക് പാ വിരിച്ചൂ. തന്റെ സ്വതസിദ്ധമായ രാഗത്തിൽ നീട്ടി പാടീ “കർത്തനേ ഈ പ്പകലിലെന്നേ നീ കാവൽ ചെയ്തതിമോദമായ്..” മറിയയും ലാസറും വന്നിരുന്നു അപ്പോഴേക്കും, പുത്തൻ തീരുമാനം മാർത്ത ഹ്ര്യദയത്തിൽ ഉറപ്പിച്ചിരുന്നു, ഇനി ഞാൻ പഴയ മാർത്ത ആയിരിക്കില്ല.

പ്രഭാത വും പ്രദോഷവും  പിന്നിട്ട് മാർത്ത യുടെ ജീവിതത്തിൽ വിജയ തിളക്കം സമ്മാനിച്ച് ഒരുദിവസം കൂടി പിന്നിട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.