ചെറുചിന്ത:എന്റെ ദൈവ സ്നേഹം | ജിതിൻ ജോ എബ്രഹാം

നമ്മുടെ ദൈവം മനസ്സലിവ് ഉള്ള ദൈവം ആണ്.
നമ്മുടെ കുറവുകൾ കണക്കിടാതെ നമ്മേ സ്നേഹിക്കുന്ന ദൈവം. എന്നാൽ നമ്മൾ സ്നേഹിക്കുന്നോ? നമ്മുടെ മാതാപിതാക്കൾ ഒന്നും കണ്ടിട്ടല്ല എല്ലാം വിട്ടു ഇറങ്ങിയത്. നമുക്ക് എല്ലാം ഉണ്ടായിട്ടും നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. തന്റെ അവസാനതുള്ളി ചോര വരെ നമുക്ക് വേണ്ടി ഉറ്റി,നിന്നാസഹിച്ചു, അടിയേറ്റ് വീണു. ഇ ദൈവം ഇത്രയും നമ്മേ സ്നേഹിക്കാൻ നാം എന്ത് ഉള്ളു. നമുക്ക് ഒന്നിന്നും സമയം ഇല്ല ഓട്ടം ആണ് ഇ ഭൂമിയിൽ ഉള്ളത് നേടാൻ. എന്നാൽ ഉയരത്തിൽ ഉള്ളതിന് വേണ്ടി നാം എന്ത് ചെയ്തു. നമ്മുടെ മാതാപിതാക്കളോടുള്ള അവന്റെ ദയ നമ്മോടു കാണിക്കുന്ന ദൈവം. എന്നാൽ നമ്മുടെ തലമുറ നമ്മുടെ മക്കൾ അവര് ഈ ദെവത്തെ അറിഞ്ഞാണോ ജീവിക്കുന്നത്. അവർക്കു ഇ ഭൂമിയിൽ വേണ്ടിയത് നമ്മൾ കൊടുത്തു എന്നാൽ ഉയരത്തിൽ പോകാൻ വേണ്ടിയത് നാം കൊടുക്കുന്നുണ്ടോ. നമ്മുടെ ദൈവം വരാറായി നാം റെഡി ആണോ പോകാൻ. നമുക്ക് ഒന്ന് ചിന്തിക്കാം. നമ്മേ വിളിച്ചവന്റെ വിളിക്കു തക്കവണ്ണം ജീവിക്കാം. എന്തെലാം നേടിയാലും നമ്മുടെ അൽമാവ് നഷ്ടം ആയാൽ എന്ത് പ്രേയോജനം. നമ്മുടെ ദൈവം നമ്മേ സ്നേഹിക്കുന്നത് പോലെ നമുക്ക് അവനെ സ്നേഹിക്കാം.
പേര് വിളിക്കും നേരം നമ്മുടെ പേര് വിളിക്കപെടുവാൻ നമുക്ക് ഓരോരുത്തര്കും ഒരുങ്ങി ഇരിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like