ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിനു പുതിയ നേതൃത്വം

 

ഡൽഹി: ക്രൈസ്തവ എഴുത്തുപുരയുടെ ഡൽഹി ചാപ്റ്റർന്റെ 2019-2020 വർഷത്തിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുവാൻ പുതിയ ഭാരവാഹികളെ ഫെബ്രുവരി 24 ന് കൂടിയ യോഗം ചുമതലപ്പെടുത്തി. നിലവിൽ ഉള്ള ഭാരവാഹികൾ മാർച്ച്‌ 31 വരെ തുടരും. ഏപ്രിൽ ഒന്നുമുതൽ ആകും പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുക. ക്രൈസ്തവ എഴുത്തുപുരയുടെ ഡൽഹി ചാപ്റ്റർ കഴിഞ്ഞ ഒരു വർഷത്തോളം ആയി അനുഗ്രഹതീമായ രീതിയിൽ ഡൽഹിയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഇടയിൽ പ്രവർത്തിച്ചു പോരുന്നു.

പുതിയ ഭാരവാഹികളായി പാസ്റ്റർ ബ്ലെസ്സൺ പി.ബി (പ്രസിഡന്റ്), നോബിൾ സാം (വൈസ് പ്രസിഡന്റ്), അഡ്വക്കേറ്റ് സുകു തോമസ് (സെക്രട്ടറി), അനീഷ് വി. ശാമുവേൽ (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് ജോയി (ട്രഷറർ), സ്റ്റീഫൻ സാമുവേൽ (മീഡിയ മാനേജർ), ജെറിൻ ജോർജ് (മിഷൻ കോഓഡിനേറ്റർ), പാസ്റ്റർ ബിനു ജോൺ (പ്രൊജക്റ്റ്‌ കോഓഡിനേറ്റർ), എന്നിവരെ ചുമതലപ്പെടുത്തി. മാനേജ്മെന്റ് ടീമിന്റെ ഡൽഹി പ്രതിനിധി ആയി ക്രൈസ്തവ എഴുത്തുപുര മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ ജനറൽ ട്രെഷറർ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ തുടരും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.