എഡ്മൺറ്റണിൽ ഇവാ. സാജു ജോൺ മാത്യു നയിക്കുന്ന വേദപഠന സെമിനാർ ഇന്നു മുതൽ
എഡ്മൺറ്റൺ: ഇമ്മാനുവേൽ ഗോസ്പൽ അസ്സെംബി എഡ്മൺറ്റൺ കാനഡ ഒരുക്കുന്ന വേദപഠനവും ഫാമിലി കൗൺസിലിംങ് & യൂത്ത് എംപവർ മീറ്റിങ്ങും ഇന്നാരംഭിക്കുന്നു.
പ്രശസ്ത സുവിശേഷകനും ബൈബിൾ പ്രഭാഷകനുമായ ഇവാ. സാജു ജോൺ മാത്യു നയിക്കുന്ന ബൈബിൾ സ്റ്റഡി, ഫാമിലി കൗൺസിലിംങ്, യൂത്ത് എംപവർമീറ്റിംഗ് ഡിസംബർ 11 ചൊവ്വാ മുതൽ 14 വ്യാഴം വരെ വൈകിട്ട് 7 മണിമുതൽ 9 മണിവരെയും 15 ശനിയാഴ്‌ച രാവിലെ 9 മുതൽ 12 വരെയും മക്ലെയറിന് മെമ്മോറിയൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ചും നടത്തപ്പെടുന്നു.
മാറ്റമില്ലാത്ത ദൈവത്തിന്റെ വചനം ശ്രവിച്ചു അനുഗ്രഹവും നിത്യജീവനും പ്രവിക്കേണ്ടതിനു സഭാ വ്യത്യാസമില്ലാതെ ഏവരേയും ക്ഷണിക്കുന്നതായി ക്രൈസ്തവ എഴുത്തുപുര ലേഖകനെ അറിയിച്ചു.
ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പാസ്റ്റർ ജോഷ്വാ ജോൺ +17809384851, ബ്രദർ ബിനു തോമാസ് +15878771479