റിപ്പോര്‍ട്ട്: ആഗോള തലത്തില്‍ ഏറ്റവും പീഡനം ഏല്‍ക്കുന്നവര്‍ ക്രൈസ്തവര്‍

ജാക്ക്സണ്‍ മാത്യു ( സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍)

അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’-ന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 32.7 കോടി ക്രൈസ്തവര്‍. ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, മ്യാന്മര്‍  എന്നീ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനം മുന്‍ കാലങ്ങളിലെക്കള്‍ വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ട്‌ പറയുന്നു. ഈ രാജ്യങ്ങളുടെ ഭരണകൂടങ്ങളുടെ ആക്രമണോത്സുക ദേശീയതയാണ് ആക്രമണങ്ങളുടെ പ്രധാന കാരണമായി പഠനം ചൂണ്ടികാണിക്കുന്നത്.

196 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിവരങ്ങള്‍ പഠിച്ച ശേഷമാണ് ‘റിലീജിയസ് ഫ്രീഡം ഇന്‍ ദി വേള്‍ഡ് 2018 റിപ്പോര്‍ട്ട്’ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പ്രചാരണങ്ങളും ആക്രമണത്തിന്റെ തീവ്രത കൂട്ടുവാന്‍ ഇടയാക്കുന്നു. സര്‍ക്കാരുകള്‍ പലപ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി മൌനമായിരിക്കുന്നു.

 

റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍:

post watermark60x60
  • 17.8 കോടി ക്രിസ്ത്യാനികള്‍ യേശുവിലുള്ള തങ്ങളുടെ വിശ്വാസം മൂലം തങ്ങളുടെ രാജ്യത്ത് / സമൂഹത്തില്‍ ഏതെങ്കിലും  വിധത്തിലുള്ള വിഭാഗീയതകള്‍ക്ക് ഇരയാകുന്നു.
  • 32.7 കോടി ക്രിസ്ത്യാനികള്‍ മതപീഡനം നേരിട്ടുകൊണ്ടാണ് ജീവിക്കുന്നത്.
  • ലോകത്തെ 61% ജനങ്ങളും, മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ തടസ്സപ്പെടുകയോ, നിഷേധിക്കപ്പെടുകയോ, ഇല്ലായ്മചെയ്യപ്പെടുകയോ ചെയ്ത രാഷ്ട്രങ്ങളിലാണ് താമസിക്കുന്നത്.
  • 19 വര്‍ഷക്കാല ചരിത്രത്തില്‍ ഇതാദ്യമായി റഷ്യയും, കിര്‍ഗിസ്ഥാനും ‘വിഭാഗീയത’യുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ റിപ്പോര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.

2016-18 കാലയളവില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെയും, അനുകൂല സംഘടനകളുടെയും മേല്‍ മാധ്യമങ്ങള്‍ ശ്രദ്ധ പതിപ്പിച്ചപ്പോള്‍, ആഫ്രിക്ക, മധ്യപൂര്‍വ്വേഷ്യ, ഏഷ്യ എന്നിവിടങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്ന പീഡനങ്ങള്‍ വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭിക്കാതെ  അവഗണിക്കപ്പെട്ടുപോയെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ‘റിലീജിയസ് ഫ്രീഡം ഇന്‍ ദി വേള്‍ഡ്’ റിപ്പോര്‍ട്ട് പുറത്തുവരാറുള്ളത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like