ടിപ്പർ പാഞ്ഞു കയറി ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവാങ്കുളം: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ വാഹനാപകടം.
തിരുവാങ്കുളം ഒറ്റനാങ്കൽ ചിറക്ക് സമീപം നിയന്ത്രണ വിട്ട് ടിപ്പർ ലോറി പാഞ്ഞുകയറി വാഹനാപകടം 2 പേർ തൽക്ഷണം മരിച്ചു. ടിപ്പർ ലോറിയുടെ സ്റ്റിയറിംഗ് റാഡ് പൊട്ടിയതാണ് അപകട കാരണമെന്നാണ് നിഗമനം. ചോറ്റാനിക്കര ഭാഗത്തു നിന്നു തിരുവാങ്കുളത്തേക്ക് വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലും മറ്റൊരു സ്കൂട്ടറിലും ഇടിച്ചതിനു ശേഷം കടയിലേക്കു പാഞു കയറുകയായിരുന്നു. സ്കൂട്ടർ യാത്രികരായ പൂതൃക്ക സ്വദേശികളായ ദമ്പതികൾ പള്ളോത്ത്കുടി – രതീഷ് (40) രാജി (38). എന്നിവരാണ് മരിച്ചത്.ഇരുവർക്കും കൂലിപ്പണിയാണ്.ഇവർക്ക് പ്ലസ് വൺ, 9 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളുണ്ട്.വൈകിട്ട് നാലുമണിക്കാണ് അപകടം സംഭവിച്ചത്. കടയിലുള്ളവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുത്തൻകുരിശ് ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസികളായ രതീഷിന്റെയും രാജിയുടെയും ശവസംസ്‌കാര ശുശ്രുഷ നാളെ 3.30 ന് മാമലയിൽ ഉള്ള സഭ സെമിത്തേരിയിൽ നടത്തപ്പെടുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like