സി.ഇ.എം ജനറൽ ക്യാമ്പ് റാന്നിയിൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന പ്രവർത്തനമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ (സി.ഇ.എം) 61- മത് ജനറൽ ക്യാമ്പ് റാന്നി പെരുനാട് കർമ്മേൽ എഞ്ചിനിയറിംഗ് കോളേജ് ക്യാമ്പസിൽ വച്ച് 2018 ഡിസംബർ 24 മതൽ 26 വരെ ദിവസങ്ങളിൽ നടത്തപെടും ‘Ignite’ (ജ്വലിക്കുക )എന്നതാണ് ക്യാമ്പ് തീം. അനുഗ്രഹീത ദൈവദാസന്മാരായ സുവാ. സാജു മാത്യു, ഡോ. റ്റി.എം ജോസ് മണക്കാല, അഭിലാഷ് ബാംഗ്ലൂർ, എബി പീറ്റർ കോട്ടയം, പ്രിൻസ് തോമസ് റാന്നി, റ്റി.വൈ. ജയിംസ്, ഇവരെ കൂടാതെ ശാരോൻ സഭയുടെ നേതൃത്വത്തിലുള്ള ദൈവദാസന്മാരും ക്ലാസുകൾ നയിക്കും. സംഗീത ശുശ്രൂഷയ്ക്ക് ഇമ്മാനുവേൽ ഹെൻട്രി , സ്റ്റാൻലി മാത്യു, സാംസൺ ജോണി, എന്നിവർ നേതൃത്വം കൊടുക്കും. കിഡ്സ് ക്യാമ്പ് ട്രാൻസ് ഫോമേഴ്സ് ഇന്ത്യ നയിക്കും. രജിസ്ട്രേഷൻ ഫീസ് മുതിർന്നവർക്ക് 300 രുപയും കിഡ്സിന് 200 രൂപയുമാണ്. വിവിധ സെക്ഷനുകളിലായി കൗൺസിലിംഗ്, ബൈബിൾ സ്റ്റഡി, മ്യൂസിക് നൈറ്റ്, ഗെയിമുകൾ തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ക്യാമ്പിൽ ക്രമീകരിച്ചിട്ടുള്ളത്. ക്യാമ്പ് കോഓഡിനേറ്റർമാരായി പാസ്റ്റർ ഫിലിപ്പ് ഏബ്രഹാമും പാസ്റ്റർ ജോർജ്ജ് മുണ്ടകനും പ്രവർത്തിക്കുന്നു ജനറൽ കോഓഡിനേറ്ററായ പാസ്റ്റർ ജോമോൻ ജോസഫും കൂടാതെ വിവിധ കമ്മറ്റികളും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like