ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വെ​ള്ള​പ്പൊ​ക്കം: 22 മ​ര​ണം

ജ​ക്കാ​ര്‍​ത്ത: സു​നാ​മി​ക്കു പി​ന്നാ​ലെ ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്തു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 11 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 22 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.

ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു സ്കൂ​ള്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച​ത്. സം​ഭ​വ​സ​മ​യം 20 വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​രെ​ങ്കി​ലും കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ഴ​യെ തു​ട​ര്‍​ന്നു പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി. പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ര്‍​ന്നു​വെ​ന്നും പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ സേ​ന അ​റി​യി​ച്ചു.

സു​മാ​ത്ര​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും സാ​ധാ​ര​ണ​മാ​ണ്. അ​ടു​ത്തി​ടെ ഇ​ന്തോ​നേ​ഷ്യ​യി​ലു​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ലും സു​നാ​മി​യി​ലും ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.