ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് ആറ് മരണം

റായ്പ്പൂര്‍: ഛത്തിസ്ഗഢിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചു. അപകടത്തില്‍ 14 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റായ്പ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള സ്റ്റീല്‍ പ്ലാന്റിലാണ് അപകടം നടന്നത്.

അപകടം നടന്ന ഉടന്‍ തന്നെ പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് എത്തി. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like