ലേഖനം:അഴുക്കുപുരണ്ട കാലുകള്‍ | നൈജിൽ വർഗ്ഗീസ്സ് , എറണാകുളം

അഴുക്കു പുരണ്ട കാലുകളുമായി എന്‍റെ മനസ്സിലൂടെ
കയറിയിറങ്ങാന്‍ ഞാന്‍ ആരേയും അനുവദിക്കാറില്ല .
~മഹാത്മാ ഗാന്ധി ~

ഗാന്ധിജി പറഞ്ഞ അത്രയും ഉറപ്പിച്ചു നമുക്കു പറയാന്‍ പറ്റത്തില്ല കാരണം …

ഈ പറഞ്ഞ അസൂയയുടെയും ,പകയുടെയും ,പരദൂഷണ ത്തിന്‍റെയും ഒക്കെ അഴുക്കുപുരണ്ട

ചെരുപ്പുമിട്ടോണ്ട് പല മനസ്സുകളിലൂടെ ഓടിച്ചാടി

നടക്കുന്നവരാണ് നമ്മളില്‍ മിക്കവാറും പേരും ,

ഇല്ല എന്നൊന്നും പറയണ്ട കാരണം

ഈ പറഞ്ഞ അസൂയയുടെയും ,പകയുടെയും ,പരദൂഷണ ത്തിന്‍റെയും

ഒക്കെ ഒരു ലൈറ്റര്‍ വേര്‍ഷന്‍ നമ്മുടെയൊക്കെ മനസ്സിലുമുണ്ട് …..

നമ്മളൊന്നും സമ്മതിക്കില്ലെങ്കിലും !!

ഞാനും ആദ്യം ഇതൊന്നും സമ്മതിക്കത്തില്ലായിരുന്നു…

എന്‍റെ നോട്ടത്തില്‍ ഞാന്‍ ബഹുമിടുക്കനായിരുന്നു ..

ബാക്കിയുള്ളവരൊക്കെ എന്തെങ്കിലുമൊക്കെ കുഴപ്പങ്ങളും കുറവുകളും ഉള്ളവരും …….

പിന്നീട് ജീവിതത്തിന്‍റെ കുന്നുകള്‍ കയറുകയും ..

താഴ്വരകളിലൂടെ നടക്കുകയും ….

ആഹ്ലാദത്തിന്‍റെ മധുരവും കണ്ണുനീരിന്‍റെ ഉപ്പുരസവും രുചിക്കാന്‍ തുടങ്ങുകയും

ചെയ്തപ്പോഴാണ് മനസ്സിലായത്‌ ഞാന്‍ വിമര്‍ശിച്ചവര്‍ ,

അല്ലെങ്കില്‍ കുറ്റപ്പെടുത്തിയവര്‍……. …….. , ഇവരോടോപ്പമോ അല്ലെങ്കില്‍

അവരേക്കാള്‍ അധികമോ മോശമാണ് എന്‍റെ വ്യക്തിത്വം എന്നു !!

തിരുത്താന്‍ എളുപ്പമായിരുന്നില്ല ….

എന്നാലും തിരിച്ചു നടന്നു നോക്കി ….

എങ്കിലും പാതിവഴിയെ പിന്നിട്ടുള്ളൂ …….

എന്‍റെ ജീവിതത്തില്‍ ഞാന്‍ പ്രയോഗത്തില്‍ വരുത്താത്ത ഒരു കാര്യവും ,

അല്ലെങ്കില്‍ അനുഭവിക്കാത്ത ഒരു സംഗതിയെ കുറിച്ചും എനിക്കു വേറൊരാളെ പറഞ്ഞു

ബോധവല്‍ക്കരിക്കാന്‍ പറ്റത്തില്ല എന്നത് ഇക്കൂട്ടത്തില്‍ കിട്ടിയ ഒരു തിരിച്ചറിവ് ….

എന്‍റെ കൈ ഒരിക്കല്‍ മുറിയുകയും …..

അതിന്‍റെ വേദന എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കുകയും ..

മുറിവ് കരിയാന്‍ എത്ര നാള്‍ എടുക്കുമെന്നും എനിക്കറിയാമെങ്കില്‍ മാത്രമേ …..

മുറിവേറ്റ ഒരാളോട് ഞാന്‍ പറയുന്ന ” പോട്ടെ സാരമില്ല ,ഇതു പെട്ടന്നങ്ങ് മാറും ”

എന്ന വാക്കുകള്‍ക്കു ജീവന്‍ ഉണ്ടാവൂ !!!

ആകപ്പാടെ കുറച്ചുനാളല്ലേ നമ്മളൊക്കെ ഈ ലോകത്ത് ജീവിക്കുന്നോള്ളൂ ….

എന്തിനാണെന്നെ ഇങ്ങനെ പരസ്പരം പകയും ,

ദെഷ്യവുമൊക്കെ വെച്ചുപുലര്‍ത്തി സമയം കളയുന്നേ ….

ഉള്ള സമയത്ത് പരസ്പരം സ്നേഹിച്ചും ,സഹായിച്ചും …..

ഗാന്ധിജി പണ്ട് പറഞ്ഞപോലെ

“പരദൂഷണത്തിന്‍റെയും ,അസൂയയുടെയും ,പകയുടെയും ,
കലഹത്തിന്‍റെയും ചെരുപ്പിട്ടു നടക്കുന്നവരെ ”

കാര്യം പറഞ്ഞു മനസ്സിലാക്കി അവരെയൊക്കെ നേര്‍വഴിക്കു നടത്താന്‍ നമുക്ക് പറ്റുന്നെങ്കില്‍

അഥവാ നമുക്ക് നമ്മുടെ മനസ്സിലെ നന്മ കൊണ്ടു ആരെയെങ്കിലുമൊക്കെ സ്വാധീനിക്കാന്‍

കഴിയുന്നുവെങ്കില്‍ അത് വലിയൊരു കാര്യം തന്നെയാണ് …..

ഈ ആധുനിക ലോകത്തില്‍ സൌന്ദര്യം കൊണ്ടു നമ്മെയൊക്കെ സ്വാധീനിച്ചു വെച്ചിരിക്കുന്ന

ഒരുപാട് പേരുണ്ട് …

അവര്‍ക്കിടയില്‍ സ്വഭാവത്തിലെ ശ്രേഷ്ടത കൊണ്ടു മറ്റുള്ളവരെ തന്നിലേയ്ക്കു

ആകര്‍ഷിക്കുകയും തന്നിലുള്ള നന്മയും സ്വഭാവ ഗുണങ്ങളും മറ്റുള്ളവരിലേയ്ക്ക് പകരാന്‍

കഴിയുന്നവര്‍ ആരാണോ അവരത്രേ സുന്ദരന്മാരും സുന്ദരികളും !!!

സന്തോഷവും ,സമാധാനവും പ്രസരിപ്പിക്കുന്ന മനസ്സുമായി അസൂയയുടെയും ,പകയുടെയും ,പ്രതികാരചിന്തയുടെയും അഴുക്കു പുരളാത്ത കാലുകളുമായി ആരുടെയും മനസ്സിലേയ്ക്ക് നടന്നു കയറാന്‍ എന്നാണു എനിക്കും നിങ്ങള്‍ക്കും പറ്റുന്നത് !!!
അന്നു ഈ നാട് നന്നാവും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply