നരകം ഒരു യാഥാര്‍ത്ഥ്യമാണെന്ന് നാം വിശ്വസിക്കണം: ഫ്രാങ്ക്ലിന്‍ ഗ്രഹാം
നമ്മൾ ഇപ്പോഴും നരകം ഉണ്ടെന്ന് വിശ്വസിക്കണോ? കൃപയുടെ സുവിശേഷം പോലെയുള്ള ന്യൂ ജെനെരെഷന്‍ സുവിശേഷകര്‍ അടുത്തകലത്തായ് ഉയര്‍ത്തുന്ന വാദമാണ് നരകം ഇല്ല എന്നതും സാര്‍വത്രിക രക്ഷാ വാദവും. എന്നാല്‍ നരകം ഒരു യാഥാര്‍ത്ഥ്യം ആണെന്നാണ് ലോക പ്രശസ്ത സുവിശേഷകന്‍ ഫ്രാങ്ക്ലിന്‍ ഗ്രഹാം പറയുന്നത്. നരകവും, പാപത്തിനു ശിക്ഷയും ഇല്ലായിരുന്നെങ്കില്‍ യേശുവിനു കാല്‍വരിയില്‍ മരിക്കെണ്ടിയ ആവശ്യം ഇല്ലായിരുന്നു.
എന്തുകൊണ്ട് നാം നരകം ഉണ്ടെന്ന് വിശ്വസിക്കണം:
യേശു നരകത്തെ കുറിച്ച് സംസാരിച്ചു. നരകത്തെ കുറിച്ച് ബൈബിളില്‍ ഏറ്റവും അധികം സംസാരിച്ചത് യേശുക്രിസ്തുവാണ്. ബൈബിള്‍ നരകത്തെ വിശേഷിപ്പിക്കുന്നത്, കത്തുന്ന ചൂള പോലെ ആണെന്നാണ്, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടെന്നു ബൈബിള്‍ പറയുന്നു. യേശു പറഞ്ഞത്, അന്നും ഇന്നും എന്നും സത്യമാണ്, ശാസ്ത്രം പുരോഗമിക്കുന്നത് അനുസരിച്ച് നരകത്തിന്റെ നിര്‍വചനത്തിന് മാറ്റം ഉണ്ടാകുന്നില്ല. സ്നേഹപൂർവ്വം ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ നമ്മുക്ക് പ്രദാനം ചെയ്യുന്ന പാപക്ഷമയും രക്ഷയും നിരസിക്കുന്നവര്‍ക്ക് ഒടുവിലായി ഒരുക്കിയിരിക്കുന്ന ഇടമാണ് നരകംമെന്നും അദ്ദേഹം പറഞ്ഞു. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇനി ന്യായവിധി ഇല്ല John 3:18, അതായത് വിശ്വസിക്കത്തവര്‍ക്ക് ഇനിയും ന്യായവിധി ഉണ്ട്.
സ്വർഗ്ഗവും ഒരു യാഥാര്‍ത്ഥ്യമാണ്. ക്രിസ്തുവിൽ വിശ്വാസവും പ്രത്യാശയും പുലര്‍ത്തി അവനില്‍ ആശ്രയിക്കുന്നവർക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ഒരു സ്ഥലമാണ് സ്വര്‍ഗ്ഗം. അതുകൊണ്ടാണ് പൌലോസ് അപ്പോസ്തലന്‍ തന്റെ ലേഖനത്തില്‍ കുറിച്ചത്, (2 കൊരി. 6: 2). ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം . ജീവനോ മരണമോ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ ആകുന്നു നല്ല അവസരം. ഇന്ന് നിങ്ങൾ മരിക്കുന്നെങ്കിൽ, നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പാണോയെന്നും അദ്ദേഹം ചോദിക്കുന്നു.






- Advertisement -