ചെറുചിന്ത:സ്നേഹം ജീവിതത്തിന്റെ വെണ്മ | പാസ്റ്റർ ഷാജി ആലുവിള

വാശിയും,വൈരാഗ്യവും,പകയും,പ്രതികാരവും വർധിച്ചു വരുന്ന ഒരു കാലമാണ് ഇത്‌. ആത്മീയർക്ക് പോലും ജയം എടുക്കുവാൻ കഴിയാത്ത പാപങ്ങളായി ഇത് മാറുന്നു.ദീര്ഘകാലങ്ങളായി ഇവ വെച്ചു പുലർത്തുന്ന ഒട്ടനവധി പേര് നമ്മുടെ ചുറ്റിലും ഉണ്ട്. അവസരം കിട്ടുമ്പോൾ പ്രതികാരം ചെയ്യുന്ന വരും ധാരാളം ഉണ്ട്. ദൈവ വുമായി നമുക്കുള്ള ആത്മാര്ഥതയോട് ഇതു നിരക്കുന്നതല്ല ഇത്. ഇവിടെ അനുരാഞ്ജനമാണ് അവശ്യമായിരിക്കുന്നത്.അതിന് ഒരുവനിൽ സ്നേഹം അനിവാര്യമാണ്.
ഹൃദ്‌ഹയങ്ങളെ കീഴടക്കാൻ പറ്റിയ വജ്രായുധം ആണ് സ്നേഹം.വിപ്ലവ ചിന്തകളും വിശ്വാസവും ലക്ഷ്യങ്ങളും ഉത്ഭവിക്കുന്നതും ഹൃദ്ധ്യയത്തിൽ നിന്നും ആണ്. പല തരത്തിലുള്ള ഹൃദ്‌യങ്ങൾ ഉണ്ട്.ദുഷ്ട ഹ്രദയം, കപടഹ്രദയം,മരവിച്ചഹ്രദയം,തളർന്നഹ്രദയം,വക്രഹ്രദയം…നല്ല ലക്ഷ്യങ്ങൾ കൂടുതൽ ഉണ്ടാകയും ദുഷ്ട ചിന്തകൾ ഇല്ലാതെ വരുകയും ചെയുമ്പോൾ ആണ് ശുദ്ധഹ്രദയം ഉണ്ടാകുന്നത്.ഈ ഹ്രദയത്തിന് നന്മയോട് പ്രതിപതിയും തിന്മയോട് വെറുപ്പും ആയിരിക്കും.അങ്ങനെ ഉള്ളവർ ദൈവത്തെ കാണുകയും ആരാധന അനന്ദമാക്കുകയും ചെയ്യും.
അസൂയ ദേക്ഷ്യം വൈരം അഹങ്കാരം തുടങ്ങി സർവ ദുര്ഗുണവും ഉള്ള ഹ്രദയം രോഗ ബാധിതമാണ്.അധികാര മോഹവും അത്യാഗ്രഹവും ഈ കൂട്ടർക്ക് കൂടുതൽ ആയിരിക്കും.ഇവർ ആരാധിച്ചാലും കപട ധരികളും ആയിരിക്കും.
ജീവിതം ധന്യവും അർത്ഥപൂര്ണമാകുന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും കഴിയുന്ന അവസ്ഥയിൽ ആണ്.സ്നേഹശൂന്യമായ ജീവിതം വരണ്ടതും ശുഷ്കിച്ചതും ആയിരിക്കും.”സുകത്തിനുണ്ടാം സഖിമാരനേകം , ദുഃഖം വരുമ്പോൾ പുനരാരുമില്ല.”ഓർക്കുക സുഖവും സമർധിയും ഉള്ളപ്പോൾ സ്നേഹിതർ ധാരാളം കാണും..സമ്പത്തും പദവികളും നഷ്ടം ആയാൽ മിക്കവാറും വിട്ടു പോകും.സ്നേഹ നദി വെട്ടുന്ന ഈ കാലത്തു സ്നേഹത്തി നദി ആയി നാം മാറണം.
സ്നേഹം എല്ലാം പൊറുക്കുന്നു.ക്ഷമിച്ചിട്ട് ആ തെറ്റിനെ പൂർണമായി മറക്കുന്നതിനെ ആണ് പൊറുക്കുക എന്നു പറയുന്നത്.സഹിക്കുകയും മറ്റുള്ളവരെ വഹിക്കുകയും മറക്കണ്ടതു മറക്കുകയും ചെയ്യുവാൻ സാധിച്ചാൽ പൂർവാധികം സ്നേഹിക്കാൻ സാധിക്കും.
സ്നേഹിക്കുക എന്നത് സഹ ജീവിയോടുള്ള പ്രതിബന്ധത ആണ്.തമ്മിൽ തമ്മിൽ നിർവ്യാജ സ്നേഹം ഉള്ളവനായിരിക്ക.ദൈവം സ്നേഹം ആണ്…നമ്മളിൽ സ്നേഹം ഇല്ലങ്കിൽ ദൈവം നമ്മളിൽ ഇല്ല.ആകയാൽ നമ്മെ പോലെ മറ്റുള്ളവരെയും സ്നേഹിച്ചു സമൂഹഹത്തിൽ മുന്നേറാം…ദൈവം നമ്മെ അനുഗ്രഹിക്കട്ടെ..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.