യു.പി.എഫ് ക്യാമ്പിന് ഷാർജയിൽ അനുഗ്രഹീത സമാപ്‌തി

ഷാർജ: യു.എ.ഇ-യിലെ ദുബായ് – ഷാർജ മേഖലയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (യു.പി.എഫ്)ന്റെ ആഭിമുഖ്യത്തിലുള്ള 12-മത് വിദ്യാർത്ഥി ക്യാമ്പിന് 25 മുതൽ ഇന്ന് വരെ, ഷാർജ വർഷിപ്പ്‌ സെന്ററിൽ നടക്കുകയുണ്ടായി. യു.പി.എഫ് ദുബായ്-ഷാർജയുടെ പ്രസിഡന്റായ പാസ്റ്റർ സാം അടൂർ, ഉത്ഘാടനം ചെയത ക്യാമ്പിൽ 600ൽ പരം കുട്ടികൾ പങ്കെടുത്തു. “ആകാശക്കൊട്ടാരം” എന്നതായിരുന്നു ക്യാമ്പിന്റെ തീം.

ഇവാ. റെനി വെസ്ലി നയിച്ച ട്രാൻസ്ഫോർമേഴ്‌സ് ടീം ക്യാമ്പിന് നേതൃത്വം നൽകി. ട്രാൻസ്ഫോർമേഴ്‌സ് ഓസ്‌ട്രേലിയ ടീമാണ് ഗാനങ്ങൾക്കും ആരാധനയ്‌ക്കും നേതൃത്വം കൊടുത്ത്. പാട്ടുകൾക്ക് സംഗീതം പകർന്നത്‌ ട്രാൻസ്ഫോർമേഴ്‌സ് എമിരേറ്റ്സ്‌ ടീം ആയിരുന്നു.

പങ്കെടുത്ത കുട്ടികൾക്കെല്ലാം ഈ ക്യാമ്പ്‌ വളരെ അനുഗ്രഹമായിരുന്നു എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. ആത്മനിറവിലെ ആരാധനയും ക്രമീകൃതമായ പഠനരീതിയും ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു.

വൈകിട്ട് 4 മണിയോടെ, ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റും ഷാർജ വർഷിപ്പ്‌ സെന്റർ ചെയർമാനുമായ പാസ്റ്റർ വിൽ‌സൺ ജോസഫിന്റെ പ്രാർത്ഥനയോടെ ഈ വർഷത്തെ ക്യാമ്പിന് തിരശ്ശീല വീണു.

കുട്ടികൾക്കും മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഉച്ചഭക്ഷണം ലഘുഭക്ഷണം തുടങ്ങിയവ സംഘാടകർ ഒരുക്കിയിരുന്നു. യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരുന്നു. ഷാർജ – ദുബൈയിൽ നിന്നുള്ള 55 സഭകൾ ഉൾപ്പെടുന്നതാണ് യു.പി.എഫ്.

ക്യാമ്പ് കോർഡിനേറ്റർമാരായ പാസ്റ്റർ ഷിബു വർഗ്ഗീസ്, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ, പ്രസിഡന്റ് പാസ്റ്റർ സാം അടൂർ, സെക്രട്ടറി സന്തോഷ് ഈപ്പൻ, വിനോദ് എബ്രഹാം എന്നിവർ ക്രമീകരങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.