ദോഹയിൽ ICPF സമ്മർ ക്ലബ്

ദോഹ: ഐ.സി.പി.എഫ് ദോഹ ചാപ്റ്റർ ന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി സമ്മർ ക്ലബ്‌ നടത്തുന്നു. “ക്രിസ്തുവിനെ മാതൃകയാക്കുക” എന്ന വിഷയം ആസ്പദമാക്കിയാണ് ഈ വർഷം ക്യാമ്പ് നടത്തപ്പെടുക. പന്ത്രണ്ടു വയസ്സ് മുതൽ മുകളിലോട്ടു ഉള്ളവർക്കായി 2018 ജൂലൈ പതിനാലു മുതൽ സെപ്റ്റംബർ ഒന്ന് വരെ ആയിരിക്കും സമ്മർ ക്ലബ് നടത്തപ്പെടുന്നത്. സമയം എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് 6 മുതൽ 8:30 വരെ ഐഡിസിസി ചർച്ച് കോംപ്ലക്സിൽ വച്ചു നടത്തപ്പെടുന്നു. വചനപാണ്ഡിത്യമുള്ള അദ്ധ്യാപകർ ഈ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും. യുവജനങ്ങൾക്കായി വ്യത്യസ്ഥമാർന്ന പരിപാടികൾ കൂടാതെ ആരാധന, കൗൺസിലിങ്, പ്രാർത്ഥന, അനുഭവസാക്ഷ്യങ്ങൾ തുടങ്ങിയവ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായിട്ടു വിളിക്കുക: 5549 8854

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.