ഐ.പി.സി കോട്ടയം മേഖല കൺവൻഷൻ 21 മുതൽ

മുണ്ടക്കയം: ഐ.പി.സി കോട്ടയം മേഖല കൺവെൻഷൻ 2018 ജൂലൈ 21,22 (ശനി, ഞായർ) തീയതികളിൽ മുണ്ടക്കയം പൊട്ടംകുളം ഓഡിറ്റോറിയത്തിൽ നടക്കും. മേഖല പ്രസിഡന്റ് പാസ്റ്റർ പി.എ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബാബു ചെറിയാൻ പിറവം, ഡോ. ജോർജ് മാത്യു യുകെ, പാസ്റ്റർ റെജിമോൻ ജേക്കബ് ദുബായ്, ജോയി താന്നുവേലി എന്നിവർ ദൈവ വചനം സംസാരിക്കും. സംഗീത ശുശ്രുഷ കരിസ്മാ വോയിസ് മുണ്ടക്കയം നയിക്കും. മേഖലാ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ട്രഷറാർ ഗ്ലാഡ്സൺ ജേക്കബ്, കൺവൻഷൻ കൺവിനർ പാസ്റ്റർ മാത്യു പി. ഡേവിഡ് തുടങ്ങിയവർ നേതൃത്വം നൽകും. പബ്ലിസിറ്റി കൺവീനേഴ്സ് പാസ്റ്റർ പി.സി. മാത്യു നെന്മേനി, പാസ്റ്റർ എം.ജെ. ബെന്നി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading