മെൽബൺ വാഹനാപകടം; മലയാളി കുടുബത്തിലെ കുട്ടികൾ മരിച്ചു; അമ്മയും മറ്റൊരു കുട്ടിയും ഗുരുതരാവസ്ഥയിൽ

മെൽബൺ: മെൽബണിലെ ടെയ്ലേഴ്സ് ലെയ്ക്കിനടുത്ത് പ്ലം ടൗണിൽ താമസിക്കുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി ജോർജ് പണിക്കരും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് മൂത്ത മകൾ റുവാന ജോർജ് റോയൽ(10) ഇളയ കുട്ടി ഇമ്മാനുവേൽ എന്നിവർ ആണ് മരിച്ചത് . കാർ ഡ്രൈവ് ചെയ്ത ‘അമ്മ മഞ്ജുവും റോയൽ മെൽബൺഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ആണ്.

ട്രൂഗനീനയിൽ ഒരു ബർത്ത് ഡേ ആഘോഷം കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടം. ജോർജിന്റെ ഭാര്യ മഞ്ജുവാണ് വാഹനം ഓടിച്ചിരുന്നത്. പരിക്കേറ്റവർ റോയൽ മെൽബൺ ഹോസ്പിറ്റലിലാണ്.ജോർജിന്റെയ് പരുക്ക് ഗുരുതരമല്ല.

ശനിയാഴ്ച അർധരാത്രിയോടെയാണ് മെൽബണിലെ ട്രഗനൈനയിൽ അപകടമുണ്ടായത്. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.

post watermark60x60

കാറോടിച്ചിരുന്ന സ്ത്രിയും ഒരാൺകുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കാറിലുണ്ടായിരുന്ന പുരുഷനും ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചപോയി. പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ. ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like